ഇളവുകൾ വാഗ്ദാനം ചെയ്ത് റഷ്യൻ എണ്ണക്കമ്പനികൾ; പ്രതികരിക്കാതെ ഇന്ത്യ
മോസ്കോ∙ ഇന്ധന ഇറക്കുമതിക്കും ഉപരോധം ഏർപ്പെടുത്തുമെന്ന യുഎസ് പ്രഖ്യാപനത്തിനു പിന്നാലെ, ഇന്ത്യയ്ക്ക് വലിയ ഇളവുകൾ വാഗ്ദാനം ചെയ്ത് റഷ്യൻ എണ്ണക്കമ്പനികൾ. ഇന്ത്യയ്ക്ക് 27 ശതമാനം വരെ ഇളവിൽ അസംസ്‌കൃത എണ്ണ
മോസ്കോ∙ ഇന്ധന ഇറക്കുമതിക്കും ഉപരോധം ഏർപ്പെടുത്തുമെന്ന യുഎസ് പ്രഖ്യാപനത്തിനു പിന്നാലെ, ഇന്ത്യയ്ക്ക് വലിയ ഇളവുകൾ വാഗ്ദാനം ചെയ്ത് റഷ്യൻ എണ്ണക്കമ്പനികൾ. ഇന്ത്യയ്ക്ക് 27 ശതമാനം വരെ ഇളവിൽ അസംസ്‌കൃത എണ്ണ നൽകാമെന്നാണ് റഷ്യന്‍ കമ്പനികളുടെ വാഗ്ദാനം.
റഷ്യന്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള റോസ്‌നെഫ്റ്റാണ് കൂടുതല്‍ ഇളവ് വാഗ്ദാനം ചെയ്തത്. ഇന്ത്യയ്ക്ക് ഏറ്റവും കൂടുതല്‍ എണ്ണ നല്‍കുന്നതും റോസ്‌നെഫ്റ്റ് ആണ്. യുഎസ് പ്രഖ്യാപനത്തിനു പിന്നാലെ യുഎസിലും യൂറോപ്പിലും എണ്ണ വില കുതിച്ചുയർന്ന സാഹചര്യത്തിലാണ് കമ്പനികള്‍ വാഗ്ദാനവുമായി രംഗത്തെത്തിയത്. ഇന്ത്യ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.
രാജ്യാന്തര പണം കൈമാറ്റ ശൃംഖലയായ ‘സ്വിഫ്റ്റ്’ സംവിധാനത്തില്‍ നിന്ന് തിരഞ്ഞെടുത്ത റഷ്യന്‍ ബാങ്കുകളെ വിലക്കിയതിനാൽ, ഡോളറിൽ കമ്പനികളുമായി വിനിമയം സാധ്യമല്ല. അതിനാൽ എണ്ണയ്ക്ക് എങ്ങനെ പണം നൽകുമെന്നത് വെല്ലുവിളിയാണ്. ഇന്ത്യയിലേക്ക് ആയുധങ്ങളും എണ്ണയും വളവും കയറ്റുമതി ചെയ്യുന്ന പ്രധാന രാജ്യമാണ് റഷ്യ.
യുഎസ് പ്രഖ്യാപനത്തിനു പിന്നാലെ, രാജ്യാന്തര വിപണിയിൽ അസാധാരണ വിലക്കയറ്റം ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി റഷ്യ രംഗത്തെത്തിയിരുന്നു. അസംസ്കൃത എണ്ണ ബാരലിന് 300 ഡോളര്‍ വരെ എത്താമെന്നും പടിഞ്ഞാറന്‍ രാജ്യങ്ങളുടെ നീക്കം നേരിടാന്‍ തയാറെന്നും റഷ്യ മുന്നറിയിപ്പ് നൽകി.
English Summary: Russian oil companies 'offer big discounts to India'
What's Your Reaction?