സ്പെയിൻ–പോർച്ചുഗൽ പോര് സമനിലയിൽ; റൊണാൾഡോയ്ക്ക് ഹാട്രിക്
ഈ പോരാട്ടം റൊണാൾഡോയും റാമോസും തമ്മിലായിരുന്നില്ല. റൊണാൾഡോയും സ്പെയിനും തമ്മിലായിരുന്നു. ഈ ലോകകപ്പിലെ ആദ്യ ഹാട്രിക് കുറിച്ച സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മികവിൽ സ്പെയിനെതിരെ പോർച്ചുഗലിന് വിജയത്തോളം പോന്ന സമനില. മൂന്നു ഗോൾ വീതമടിച്ചാണ് ഇരു ടീമുകളും സമനിലയിൽ പിരിഞ്ഞത്. മൽസരം
സോച്ചി∙ ഈ പോരാട്ടം റൊണാൾഡോയും റാമോസും തമ്മിലായിരുന്നില്ല. റൊണാൾഡോയും സ്പെയിനും തമ്മിലായിരുന്നു. ഈ ലോകകപ്പിലെ ആദ്യ ഹാട്രിക് കുറിച്ച സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മികവിൽ സ്പെയിനെതിരെ പോർച്ചുഗലിന് വിജയത്തോളം പോന്ന സമനില. മൂന്നു ഗോൾ വീതമടിച്ചാണ് ഇരു ടീമുകളും സമനിലയിൽ പിരിഞ്ഞത്. മൽസരം അവസാനിക്കാൻ രണ്ടു മിനിറ്റ് ബാക്കിനിൽക്കെ ട്രേഡ്മാർക്ക് ഫ്രീകിക്ക് ഗോളിലൂടെ ഹാട്രിക് തികച്ചാണ് റൊണാൾഡോ പോർച്ചുഗലിന് സമനില സമ്മാനിച്ചത്.
നാല് (പെനൽറ്റി), 44, 88 മിനിറ്റുകളിലായിരുന്നു റൊണാൾഡോയുടെ ഗോളുകൾ. സ്പെയിനിനായി ഡീഗോ കോസ്റ്റ ഇരട്ടഗോൾ (24, 55) നേടി. 58–ാം മിനിറ്റിൽ നാച്ചോയാണ് അവരുടെ മൂന്നാം ഗോൾ നേടിയത്. എന്തായാലും, മൽസരക്രമം പ്രഖ്യാപിച്ചതുമുതൽ ആവേശത്തോടെ കാത്തിരുന്ന കാൽപ്പന്താരാധകരെ സ്പെയിനും പോർച്ചുഗലും നിരാശരാക്കിയില്ല.What's Your Reaction?