ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ഡോക്ടർമാർക്ക് കൂട്ട സ്ഥലംമാറ്റം; നടപടി ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസിനെതിരെ

Jan 7, 2023 - 22:07
 0
ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ഡോക്ടർമാർക്ക് കൂട്ട സ്ഥലംമാറ്റം; നടപടി ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസിനെതിരെ

ആലപ്പുഴ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍മാരുടെ കൂട്ട സ്ഥലം മാറ്റം. ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസിലാണ് നടപടി. 6 സീനിയര്‍ ഡോക്ടര്‍മാർക്കാണ് സ്ഥലം മാറ്റം. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു.

ആലപ്പുഴ മെഡിക്കല്‍ കോളേജിനെ പറ്റി പരാതിയുയര്‍ന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നേരിട്ട് മെഡിക്കല്‍ കോളേജ് ആശുപത്രി സന്ദര്‍ശിച്ചിരുന്നു. അന്ന് പല പോരായ്മകളും കണ്ടെത്തിയിരുന്നു.

തുടര്‍ന്ന് മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടര്‍ക്ക് പ്രത്യേക ചുമതല നല്‍കിയിരുന്നു. തുടര്‍ന്ന് ലഭിച്ച റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് 6 സീനിയര്‍ ഡോക്ടര്‍മാരെ സ്ഥലംമാറ്റിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow