ബിരിയാണിയിൽ പഴുതാര; കൊച്ചിയിലെ കായീസ് ഹോട്ടൽ ഭക്ഷ്യസുരക്ഷ വകുപ്പ് പൂട്ടിച്ചു

Jan 7, 2023 - 22:03
 0
കൊച്ചിയില്‍ ഹോട്ടലില്‍ വിളമ്പിയ ബിരിയാണിയിൽ നിന്ന് പഴുതാരയെ കണ്ടെത്തി. കൊച്ചിയിൽ കായീസ് ഹോട്ടലിലാണ് സംഭവം. ഭക്ഷണം കഴിക്കാനെത്തിയവർക്ക് ബിരിയാണിയിൽ നിന്ന് പഴുതാരയെ കിട്ടുകയായിരുന്നു. തുടർന്ന് ഭക്ഷ്യ സുരക്ഷ വിഭാഗത്തെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥരെത്തി ഹോട്ടല്‍ പൂട്ടിച്ചു.
 ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ പരിശോധന പുരോഗമിക്കുന്നതിനിടെയാണ് സംഭവം.  പരിശോധനയിൽ വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാചകം ചെയ്യുന്നതെന്നും കണ്ടെത്തി. തുടർന്ന് ഹോട്ടൽ അടച്ചു പൂട്ടാനുള്ള നോട്ടീസ് നൽകുകയായിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow