പ്രണബ് മുഖർജിയുടെ ആരോഗ്യനിലയിൽ മാറ്റമില്ല; വെന്റിലേറ്ററിൽ തുടരുന്നു
ആർമി റിസർച്ച് ആൻഡ് റഫറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ (84) ആരോഗ്യനിലയിൽ മാറ്റമില്ലെന്നും വെന്റിലേറ്ററിൽ.

ആർമി റിസർച്ച് ആൻഡ് റഫറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ (84) ആരോഗ്യനിലയിൽ മാറ്റമില്ലെന്നും വെന്റിലേറ്ററിൽ തുടരുകയാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ഓഗസ്റ്റ് 10നാണ് തലച്ചോറിൽ രക്തം കട്ടപിടിക്കുന്നതു മാറ്റാനുള്ള ശസ്ത്രക്രിയയ്ക്കായി പ്രണബിനെ ആശുപത്രിയിൽ പ്രവേശിച്ചിച്ചത്. പിന്നീട് കോവിഡ് പോസിറ്റീവ് ആണെന്നു സ്ഥിരീകരിച്ചിരുന്നു. ശ്വാസകോശത്തിലെ അണുബാധ കാരണം ബുധനാഴ്ച ആരോഗ്യനില മോശമായിരുന്നു.
What's Your Reaction?






