സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചുകള്‍ സൈബര്‍ തീവ്രവാദമെന്ന് പൊലീസ്
കേരളത്തില്‍ നിന്ന് പിടിച്ചെടുത്ത സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചുകള്‍(Parallel Telephone Exchange) സൈബര്‍ തീവ്രവാദമാണെന്ന്(Cyber Terrorism) പോലീസ്(Police) കോടതിയില്‍. സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കേസിലെ നാലാം പ്രതിയായ അബ്ദുല്‍ ഗഫൂര്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.
കേരളത്തില്‍ നിന്ന് പിടിച്ചെടുത്ത സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചുകള്‍(Parallel Telephone Exchange) സൈബര്‍ തീവ്രവാദമാണെന്ന്(Cyber Terrorism) പോലീസ്(Police) കോടതിയില്‍. സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കേസിലെ നാലാം പ്രതിയായ അബ്ദുല്‍ ഗഫൂര്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. തുടര്‍ന്നാണ് പൊലീസിന്റെ കണ്ടെത്തല്‍ പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്.
ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ തീവ്രവാദത്തിനായി ഉപയോഗിക്കുന്നത് തടയുന്ന ഐടി ആക്ടിലെ 66 എഫ് വകുപ്പ് ഉള്‍പ്പെടുത്തിയാണ് കേസ്. കേസില്‍ 66 എഫ് വകുപ്പ് ഉള്‍പ്പെടുത്തുന്നതിന് പ്രഥമിക തെളിവുകള്‍ ഉണ്ടെന്ന് കോടതി നിരീക്ഷിച്ചു.
കോഴിക്കോട്, ബെംഗളൂരു സമാന്തര എക്‌സചേഞ്ച് കേസുകളിലെ പ്രതിയായ ഇബ്രാഹിം പുല്ലാട്ടില്‍ 168 പാകിസ്ഥാന്‍ പൗരന്മാരുമായി ബന്ധപ്പെട്ടതിന്റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. പാകിസ്ഥാന്‍ സ്വദേശി, ബംഗ്ലാദേശ് സ്വദേശി സാഹിര്‍, ചൈന സ്വദേശികളായ ഫ്‌ളൈ, ലീ എന്നിവര്‍ക്ക് സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് വഴി ഇന്ത്യയിലേക്ക് റൂട്ട് വില്‍പന നടത്തിയിരുന്നതായി ഇബ്രാഹിം പുല്ലാട്ടില്‍ മൊഴി നല്‍കിയിട്ടുണ്ട്.
ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമേ പാക്കിസ്ഥാന്‍, ചൈന, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്ന് സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് വഴി ഇന്ത്യയിലേയ്ക്കും തിരിച്ചും ബന്ധപ്പെട്ടിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഈ റൂട്ടുകള്‍ ഉപയോഗിച്ചിരുന്നതെന്ന് അന്വേഷണ സംഘം പറയുന്നു.
വിദേശത്തു നിന്നും വരുന്ന ടെലിഫോണ്‍ കോളുകള്‍ ഇന്‍ര്‍നെറ്റ് സഹായത്തോടെ ലോക്കല്‍ നമ്പറില്‍ നിന്നും ലഭിക്കുന്ന രീതിയിലേക്ക് പ്രതികള്‍ മാറ്റി നല്‍കിയിരുന്നു. ഇന്റര്‍നെറ്റ് ഉപയോഗിച്ച് കോള്‍ റൂട്ട് ചെയ്ത് ചെറിയ വാടകയ്ക്ക് ഉപഭോക്താക്കള്‍ക്ക് നല്‍കി വന്‍ ലാഭമുണ്ടാക്കുന്ന സംവിധാനമാണ് സമാന്തര എക്‌സ്‌ചേഞ്ചുകള്‍. വിവിധ സര്‍വ്വീസ് പ്രൊവൈഡര്‍മാര്‍ക്ക് ലഭിക്കേണ്ട വാടക തുക ഇതുവഴി നഷ്ടമാകും.
What's Your Reaction?