റേഷന്‍ കാര്‍ഡുടമകള്‍ക്ക് പത്ത് കിലോ അരി കുറഞ്ഞ നിരക്കില്‍; റേഷന്‍ കടകള്‍ വഴി ആന്ധ്ര ജയ, സുരേഖ, ബോണ്ടാലൂ അരികളും
അരി വില കുറയ്ക്കാൻ ഭക്ഷ്യ വകുപ്പിന്റെ ഇടപെടൽ. റേഷന്‍കാര്‍ഡുടമകള്‍ക്ക് 10 കിലോ അരി കുറഞ്ഞ നിരക്കിൽ ലഭിമാക്കും. റേഷൻ കടകൾ വഴിയുള്ള പച്ചരിയുടെ വിഹിതവും വർദ്ധിപ്പിച്ചു. ആന്ധ്ര ജയ, സുരേഖ, ബോണ്ടാലൂ തുടങ്ങിയ ഇനത്തിലെ അരികളും റേഷൻ കടകൾ വഴി ലഭിക്കും.
അരി വില കുറയ്ക്കാൻ ഭക്ഷ്യ വകുപ്പിന്റെ ഇടപെടൽ. റേഷന്‍കാര്‍ഡുടമകള്‍ക്ക് 10 കിലോ അരി കുറഞ്ഞ നിരക്കിൽ ലഭിമാക്കും. റേഷൻ കടകൾ വഴിയുള്ള പച്ചരിയുടെ വിഹിതവും വർദ്ധിപ്പിച്ചു. ആന്ധ്ര ജയ, സുരേഖ, ബോണ്ടാലൂ തുടങ്ങിയ ഇനത്തിലെ അരികളും റേഷൻ കടകൾ വഴി ലഭിക്കും.
വെള്ള റേഷന്‍കാര്‍ഡില്‍ ഉള്‍പ്പെടുന്ന പൊതുവിഭാഗത്തിന് 10 കിലോ അരി ഈ മാസം ലഭ്യമാക്കും. ഇതില്‍ 7 കി.ഗ്രാം. അരി 10 രൂപ 90 പൈസ നിരക്കിലും 3 കി.ഗ്രാം അരി 15 രൂപാ നിരക്കിലും ലഭ്യമാക്കുന്നതാണ്. നീല കാര്‍ഡുടമകള്‍ക്ക് 3 കി.ഗ്രാം അരി 15 രൂപ നിരക്കില്‍ അധികമായും ലഭിക്കും. കൂടാതെ ബ്രൗൺ കാർഡുള്ള അനാഥാലയങ്ങളിലെ അന്തേവാസികള്‍ക്ക് 5കി. ഗ്രാം അരി ലഭ്യമാക്കും. ഇതില്‍ 2 കി.ഗ്രാം അരി 10 രൂപാ 90 പൈസ നിരക്കിലും 3 കി.ഗ്രാം. അരി 15 രൂപാ നിരക്കിലുമാണ് ലഭിക്കുന്നത്. അരി വില കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഭക്ഷ്യ വകുപ്പിന്റെ ഇടപെടലെന്ന് മന്ത്രി ജി ആർ അനിൽ അറിയിച്ചു.
ഈ മാസം മുതൽ പച്ചരി, പുഴുക്കലരി 50ഃ50 ശതമാനത്തിൽ എല്ലാ വിഭാഗം സ്റ്റോക്കിലും ലഭ്യമാക്കും. നിലവിൽ എഫ്.സി.ഐ യിൽ നിന്നും പൊതു വിതരണത്തിനായി ലഭ്യമാകുന്ന സോണാ മസൂരി റൈസ് ഇനത്തിന് പകരം സംസ്ഥാനത്ത് കൂടുതലായി ഉപയോഗിക്കുന്ന ആന്ധ്ര ജയ, സുരേഖ, ബോണ്ടാലൂ തുടങ്ങിയ ഇനത്തിലെ അരി എന്നിവ റേഷൻകടകളിൽ എത്തിക്കും. എല്ലാ വിഭാഗത്തിനും ഈ അരികൾ ലഭ്യമാകുവാൻ എഫ്.സി.ഐ യുമായി ധാരണയിലായതായി ഭക്ഷ്യമന്ത്രി അറിയിച്ചു.
പൊതു കമ്പോളത്തിലെ അരിയുടെ വില നിയന്ത്രിക്കുന്നതിന് അനുകൂല സാഹചര്യം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ. പൊതുവിപണിയില്‍ 30 രൂപയ്ക്ക് മുകളില്‍ ലഭിക്കുന്ന അരിയാണ് കുറഞ്ഞ വിലയ്ക്ക് സംസ്ഥാനത്തെ റേഷന്‍കാര്‍ഡ് ഉടമകള്‍ക്ക് നല്‍കുന്നത്.
What's Your Reaction?