ചരിത്ര ജയത്തിന് പിന്നാലെ ഇന്ത്യക്ക് തിരിച്ചടി; ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് നഷ്ടം; മാച്ച് ഫീയുടെ 20 ശതമാനം പിഴ

സെഞ്ചൂറിയനില്‍(Centurion) ടെസ്റ്റ് ജയിക്കുന്ന ആദ്യ ഏഷ്യന്‍ ടീം എന്ന തകര്‍പ്പന്‍ നേട്ടം കരസ്ഥമാക്കിയതിന് പിന്നാലെ ഇന്ത്യക്ക്(India) തിരിച്ചടി. മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കാണ് ഇന്ത്യക്ക് തിരിച്ചടിയായത്.

Jan 2, 2022 - 15:34
 0
ചരിത്ര ജയത്തിന് പിന്നാലെ ഇന്ത്യക്ക് തിരിച്ചടി; ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് നഷ്ടം; മാച്ച് ഫീയുടെ 20 ശതമാനം പിഴ

സെഞ്ചൂറിയനില്‍(Centurion) ടെസ്റ്റ് ജയിക്കുന്ന ആദ്യ ഏഷ്യന്‍ ടീം എന്ന തകര്‍പ്പന്‍ നേട്ടം കരസ്ഥമാക്കിയതിന് പിന്നാലെ ഇന്ത്യക്ക്(India) തിരിച്ചടി. മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കാണ് ഇന്ത്യക്ക് തിരിച്ചടിയായത്.

മാച്ച് ഫീയുടെ 20 ശതമാനമാണ് ഇന്ത്യന്‍ ടീമിന് പിഴ വിധിച്ചിരിക്കുന്നത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ഒരു പോയിന്റും ഇന്ത്യക്ക് നഷ്ടമായി. നിശ്ചിത സമയത്ത് ഒരു ഓവര്‍ കുറവാണ് ഇന്ത്യ എറിഞ്ഞത്. എത്ര ഓവറാണോ കുറവ് വരുന്നത് അത്രയും പോയിന്റും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ നിന്ന് പിന്‍വലിക്കും.

സെഞ്ചൂറിയനിലെ ജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യയുടെ വിജയ ശരാശരി 64.28 ആയി മാറിയിരുന്നു. എന്നാല്‍ കുറഞ്ഞ ഓവര്‍ നിരക്കില്‍ ശിക്ഷിക്കപ്പെട്ടതോടെ ഇത് 63.09 ആയി കുറഞ്ഞു. ഓസ്ട്രേലിയയും ശ്രീലങ്കയുമാണ് പോയിന്റ് പട്ടികയില്‍ മുന്‍പില്‍ നില്‍ക്കുന്നത്. മൂന്ന് ജയവും രണ്ട് തോല്‍വിയുമാണ് ഇരു ടീമുകളും നേടിയത്. പട്ടികയില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ. പാകിസ്ഥാനാണ് ഇന്ത്യക്ക് മുകളിലുള്ളത്.

ഇന്ത്യ- ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ സെഞ്ചൂറിയനില്‍ നടന്ന ആദ്യ ടെസ്റ്റിലെ തോല്‍വിക്കു പിന്നാലെ ദക്ഷിണാഫ്രിക്കയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ക്വിന്റന്‍ ഡീ കോക്ക് ടെസ്റ്റ് ക്രിക്കറ്റില്‍നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചു. കുടുംബത്തിനൊപ്പം സമയം ചെലവഴിക്കാന്‍ വേണ്ടിയാണ് വിരമിക്കല്‍ പ്രഖ്യാപനമെന്നാണ് 29കാരനായ ഡീ കോക്ക് അറിയിച്ചിരിക്കുന്നത്.

ഒരുപാട് ചിന്തിച്ചതിന് ശേഷമാണ് ഞാന്‍ ഇങ്ങനെയൊരു തീരുമാനമെടുത്തിരിക്കുന്നത്. എന്റെ ഭാവി എങ്ങനെയായിരിക്കണമെന്ന് നന്നായി ആലോചിച്ചിരുന്നു. ജീവിതത്തില്‍ എന്തിനാണ് മുന്‍തൂക്കം നല്‍കേണ്ടതെന്ന് എന്നതും ചിന്തിച്ചു. ഇപ്പോള്‍ ഞാനും സാഷയും കുടുംബത്തിലേക്ക് ആദ്യത്തെ കുഞ്ഞിനെ സ്വാഗതം ചെയ്യാന്‍ പോവുകയാണ്. എന്നെ സംബന്ധിച്ച് എല്ലാമാണ് കുടുംബം. ഞങ്ങളുടെ ജീവിതത്തിലെ പുതിയൊരു അധ്യായത്തിനു തുടക്കമാവുമ്പോള്‍ അവരോടൊപ്പം ഉണ്ടായിരിക്കണമെന്നും സമയം ചെലവഴിക്കണമെന്നും ആഗ്രഹിക്കുന്നു'- ഡീ കോക്ക് പറഞ്ഞു

What's Your Reaction?

like

dislike

love

funny

angry

sad

wow