കെ.വി. തോമസ് ഒരിക്കലും തനിക്കെതിരായി ഒന്നും പറയില്ല; തികഞ്ഞ വിജയപ്രതീക്ഷയെന്ന് ഉമാ തോമസ്

തൃക്കാക്കരയില്‍ (Thrikkakara By-Election) തികഞ്ഞ വിജയപ്രതീക്ഷയെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഉമാ തോമസ് (Uma Thomas). കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി. തോമസ് തനിക്കെതിരേ പറയുമെന്ന് വിശ്വസിക്കുന്നില്ലെന്നും അവർ പറഞ്ഞു. 24 മണിക്കൂറിനകം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത് ആത്മവിശ്വാസം കൂട്ടുന്ന ഘടകമാണ്. കോണ്‍ഗ്രസ് പാര്‍ട്ടി 24 മണിക്കൂറിനകം ഒറ്റക്കെട്ടായി ഒരു തീരുമാനം എടുത്തത് ഇത് ആദ്യമായിട്ടായിരിക്കും. അതുകൊണ്ടുതന്നെ തികഞ്ഞ ആത്മവിശ്വാസമുണ്ടെന്നും അവര്‍ പറഞ്ഞു
പി.ടി. തോമസിന്റെ ജന്മനാടായ ഇടുക്കി ഉപ്പുതോട്ടില്‍നിന്നാണ് ഉമ തോമസ് പ്രചാരണം ആരംഭിച്ചത്. ഉപ്പുതോട് സെയ്ന്റ് ജോണ്‍സ് പള്ളിയിലെ പ്രാര്‍ഥനയ്ക്കു ശേഷം പി.ടി. തോമസിന്റെ ചിതാഭസ്മം നിമജ്ജനം ചെയ്ത സെമിത്തേരിയിലും ഉമ എത്തി പ്രാര്‍ഥന നടത്തി. പി.ടിയുടെ ബന്ധുക്കളും പാര്‍ട്ടി പ്രവര്‍ത്തകരും പള്ളിയില്‍ എത്തിയിരുന്നു.
എല്ലാവരും ഒത്തൊരുമിച്ച് നില്‍ക്കും. അതില്‍ ആത്മവിശ്വാസമുണ്ട്. എല്ലാ കാര്യങ്ങള്‍ക്കും പാര്‍ട്ടിയുടെ മാര്‍ഗനിര്‍ദേശം ഉണ്ടാകും. പാര്‍ട്ടി എന്തുപറയുന്നുവോ അതുപോലെ ചെയ്യും. പി.ടിയുടെ അടുത്തുനിന്ന് പ്രചാരണം തുടങ്ങണമെന്ന് താന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. അത് പാര്‍ട്ടി അംഗീകരിക്കുകയായിരുന്നു എന്നും അവര്‍ പറഞ്ഞു. തോമസ് മാഷ് ഒരിക്കലും തനിക്കെതിരേ ഒന്നും പറയില്ല. അദ്ദേഹവും ഞങ്ങളും തമ്മിലുള്ള കുടുംബബന്ധം അത്രയ്ക്കുണ്ടെന്നും ഉമ പറഞ്ഞു.
What's Your Reaction?






