മുഡ അഴിമതി: വിവാദ ഭൂമി തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് സിദ്ധരാമയ്യയുടെ ഭാര്യ
മുഡ അഴിമതിയുമായി ബന്ധപ്പെട്ട് വിവാദമായ ഭൂമി തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ ബി.എൻ.പാർവതി. മുഡയുടെ 50:50 ഭൂമി കൈമാറ്റ പദ്ധതിയില്‍ അനുവദിച്ച 14 പ്ലോട്ടുകള്‍ തിരിച്ചെടുക്കണമെന്നാണ് ബി.എം.പാര്‍വതിയുടെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് പാര്‍വതി മൈസൂരു നഗരവികസന അതോറിറ്റിക്ക് കത്തെഴുതി.
ഭർത്താവിന്റെ അന്തസ്സിലും വലുതല്ല ഭൂമിയെന്നും ഭൂമി മുഡ അധികൃതർക്ക് തിരിച്ചെടുക്കാവുന്നതാണെന്നും ഈ കത്ത് മൂലം അതിന് സമ്മതം നൽകുന്നുവെന്നും പാർവതി വ്യക്തമാക്കി.തന്റെ പേരിൽ രജിസ്റ്റർ ചെയ്ത എല്ലാ ആധാരങ്ങളും റദ്ദാക്കണമെന്ന് പാർവതി മുഡ അധികൃതർക്ക് എഴുതിയ കത്തിൽ ആവശ്യപ്പെട്ടു.
What's Your Reaction?