ഹ​രി​യാ​ന​യി​ൽ കോ​ൺ​ഗ്ര​സ് അ​ധി​കാ​ര​ത്തി​ൽ എ​ത്തും: കു​മാ​രി ഷെ​ൽ​ജ

Oct 1, 2024 - 08:42
 0
ഹ​രി​യാ​ന​യി​ൽ കോ​ൺ​ഗ്ര​സ് അ​ധി​കാ​ര​ത്തി​ൽ എ​ത്തും: കു​മാ​രി ഷെ​ൽ​ജ

ഹ​രി​യാ​ന​യി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ് വ​ൻ വി​ജ​യം നേ​ടു​മെ​ന്ന് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വും എം​പി​യു​മാ​യ കു​മാ​രി ഷെ​ൽ​ജ. പ​ത്ത് വ​ർ​ഷ​ത്തെ ബി​ജെ​പി​യു​ടെ ഭ​ര​ണം സം​സ്ഥാ​ന​ത്തെ എ​ല്ലാ മേ​ഖ​ല​ക​ളേ​യും ത​ക​ർ​ത്തു​വെ​ന്ന് പറഞ്ഞ ഷെ​ൽ​ജ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തി​ന് ശേ​ഷം കോ​ൺ​ഗ്ര​സ് ത​ന്നെ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കു​മെ​ന്നും വ്യക്തമാക്കി.

ബി​ജെ​പി വാ​ഗ്ദാ​നം ചെ​യ്ത കാ​ര്യ​ങ്ങ​ളൊ​ന്നും ന​ട​ന്നി​ല്ലെ​ന്നും അ​വ​യെ​ല്ലാം വെ​റും സ്വ​പ്ന​ങ്ങ​ൾ മാ​ത്ര​മാ​യി അ​വ​ശേ​ഷി​ക്കു​ക​യാ​ണെ​ന്നും അ​വ​ർ പ​രി​ഹ​സി​ച്ചു. അ​ഗ്നി​വീ​ർ പോ​ലെ​യു​ള്ള കാ​ര്യ​ങ്ങ​ൾ കൊ​ണ്ടു​വ​ന്ന് യു​വാ​ക്ക​ളോ​ട് ബി​ജെ​പി സ​ർ​ക്കാ​ർ അ​നീ​തി​യാ​ണ് കാ​ണി​ച്ചി​രി​ക്കു​ന്ന​തെ​ന്നും കോ​ൺ​ഗ്ര​സ് എം​പി പ​റ​ഞ്ഞു. കേ​ന്ദ്ര​ത്തി​ലെ​യും സം​സ്ഥാ​ന​ത്തെ​യും ബി​ജെ​പി​യു​ടെ ജ​ന​ദ്രോ​ഹ​സ​ർ​ക്കാ​രു​ക​ൾ​ക്കെ​തി​രാ​യ വി​ധി​യെ​ഴു​ത്താ​യി​രി​ക്കും ഹ​രി​യാ​ന​യി​ൽ ഉ​ണ്ടാ​വു​ക എ​ന്നും ഷെ​ൽ​ജ പ​റ​ഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow