135 ബീച്ച് വില്ലകള്‍; 85 വാട്ടര്‍ വില്ലകള്‍; 220 മുറികളുള്ള രണ്ട് താജ് റിസോര്‍ട്ടുകള്‍; ലക്ഷദ്വീപിന്റെ മുഖം മാറ്റാന്‍ ടാറ്റ

Jan 11, 2024 - 03:02
Jan 11, 2024 - 03:05
 0
135 ബീച്ച് വില്ലകള്‍; 85 വാട്ടര്‍ വില്ലകള്‍; 220 മുറികളുള്ള രണ്ട് താജ് റിസോര്‍ട്ടുകള്‍; ലക്ഷദ്വീപിന്റെ മുഖം മാറ്റാന്‍ ടാറ്റ

മാലിദ്വീപും ഇന്ത്യയുമായി ഉണ്ടായ ആഭ്യന്തര സംഘര്‍ഷങ്ങളില്‍ ലക്ഷദ്വീപിന്റെ മുഖം മാറ്റാന്‍ ടാറ്റ ഗ്രൂപ്പും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തോടെ ടൂറിസം സ്‌പോട്ട് ചാര്‍ട്ടില്‍ ഇടം പിടിച്ച ലക്ഷദ്വീപില്‍ വമ്പന്‍ റിസോര്‍ട്ടുകള്‍ നിര്‍മ്മിക്കാനാണ് ടാറ്റ മുന്നോട്ട് വന്നിരിക്കുന്നത്.

ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള താജ് ഗ്രൂപ്പായിരിക്കും റിസോര്‍ട്ടുകള്‍ നിര്‍മിക്കുക. ഇതതിനായി പ്ലാന്‍ 2026 ടാറ്റ തയ്യാറാക്കിയിട്ടുണ്ട്.്. പ്ലാന്‍ 2026ലൂടെ വിലുലമായ പ്രവര്‍്തനങ്ങളാണ് ടാറ്റാ ഗ്രൂപ്പ് തയ്യാറാക്കാന്‍ ഉദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായി ലക്ഷദ്വീപിലെ പ്രശസ്തമായ സുഹേലി, കദ്മത്ത് ദ്വീപുകളില്‍ ടാറ്റ ഗ്രൂപ്പിന്റെ രണ്ട് ആഡംബര റിസോര്‍ട്ടുകള്‍ 2026-ല്‍ തുറക്കും.

കഴിഞ്ഞ വര്‍ഷം അതായത് 2023 ജനുവരിയില്‍, ടാറ്റ ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായ ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി ലക്ഷദ്വീപില്‍ രണ്ട് താജ് ബ്രാന്‍ഡഡ് റിസോര്‍ട്ടുകള്‍ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു.

ട്വിറ്ററിലൂടെയാണ് ടാറ്റ ഗ്രൂപ്പ് നിര്‍ണായക പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ലക്ഷദ്വീപില്‍ വിനോദ സഞ്ചാരികള്‍ക്കായി താജ് റിസോര്‍ട്ടുകള്‍ ആണ് പണിയുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തെ പരിഹസിച്ച് മാലിദ്വീപ് മന്ത്രിമാര്‍ രംഗത്ത് എത്തിയതിന് പിന്നാലെയാണ് ടാറ്റ ഗ്രൂപ്പിന്റെ പ്രഖ്യാപനം.

സുഹേലിയില്‍ നിര്‍മ്മിക്കുന്ന താജ് റിസോര്‍ട്ടില്‍ 110 മുറികള്‍ ഉണ്ടാകും. 60 ബീച്ച് വില്ലകളും, 50 വാട്ടര്‍ വില്ലകളും ആകും ഇവിടെ ഉണ്ടാകുക. കടമത്തിലെ ഹോട്ടലിലും 110 മുറികളുള്ള റിസോര്‍ട്ടാണ് നിര്‍മ്മിക്കുന്നത്. 75 ബീച്ച് വില്ലകളും 35 വാട്ടര്‍ വില്ലകളുമാണ് ഇവിടെ ഉണ്ടാകുക. ഇരു ഹോട്ടലുകളും വരുന്നതോട് കൂടി ലോകത്തെ തന്നെ സുപ്രധാന വിനോദ സഞ്ചാര കേന്ദ്രമായി ലക്ഷദ്വീപ് മാറും.

What's Your Reaction?

like

dislike

love

funny

angry

sad

wow