'പൊളപ്പന്‍ പണി'; ജോജുവിന്റെ സംവിധാന അരങ്ങേറ്റ ചിത്രത്തിന് റിവ്യൂവുമായി ലിജോ ജോസ് പെല്ലിശ്ശേരി
ജോജു ജോര്‍ജിന്റെ സംവിധാന അരങ്ങേറ്റ ചിത്രമായി വ്യാഴാഴ്ച തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് പണി. ജോജുവിനൊപ്പം സാഗര്‍ സൂര്യയും ജുനൈസ് വി പിയുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ആദ്യ ദിനം മുതല്‍ ലഭിക്കുന്നത്. ഇപ്പോഴിതാ ചുരുങ്ങിയ വാക്കുകളില്‍ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന് ലിജോ ജോസ് പെല്ലിശ്ശേരി.
"ജോജുവിന്റെ/ എട്ടും എട്ടും പതിനാറിന്റെ/ പാലുംവെള്ളത്തിൽ പഞ്ചാരയിട്ട/ പൊളപ്പൻ പണി", എന്നാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് ലിജോ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. അഭിനയ നായികയായി എത്തുന്ന ചിത്രത്തില്‍ ഗായിക അഭയ ഹിരണ്മയിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. പ്രശാന്ത് അലക്സ്, സുജിത് ശങ്കർ തുടങ്ങി വൻ താരനിരയും, കൂടാതെ അറുപതോളം പുതിയ താരങ്ങളും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.
ബിഗ് ബജറ്റില്‍ ഒരുങ്ങിയ സിനിമയുടെ ഷൂട്ട് 110 ദിവസത്തോളം നീണ്ടുനിന്നിരുന്നു. ഒരു മാസ്സ്, ത്രില്ലർ, റിവഞ്ച് ജോണറിൽ എത്തിയിരിക്കുന്ന ചിത്രം ജോജുവിന്റെ തന്നെ പ്രൊഡക്ഷൻ കമ്പനിയായ അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്റെയും എ ഡി സ്റ്റുഡിയോസിന്റെയും ശ്രീ ഗോകുലം മൂവീസിന്റെയും ബാനറിൽ എം റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ശ്രീ ഗോകുലം മൂവിസിലൂടെ ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്. ഇന്ത്യന്‍ സിനിമയിലെ തന്നെ മുന്‍ നിര ടെക്നീഷ്യന്മാരാണ് ചിത്രത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നത്. വിഷ്ണു വിജയ്, സാം സി എസ് എന്നിവരാണ് സംഗീതം. ക്യാമറ വേണു ഐഎസ്സി, ജിന്റോ ജോർജ്, എഡിറ്റർ മനു ആന്റണി, പ്രൊഡക്ഷൻ ഡിസൈൻ സന്തോഷ് രാമൻ, സ്റ്റണ്ട് ദിനേശ് സുബ്ബരായൻ, കോസ്റ്റ്യൂം സമീറ സനീഷ്, മേക്കപ്പ് റോഷൻ എൻ ജി, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ, പിആർഒ ആതിര ദിൽജിത്ത്, മാർക്കറ്റിംഗ് ഒബ്സ്ക്യൂറ എന്റർടെയ്ൻമെന്റ്സ്.
What's Your Reaction?