ബാന്ദ്ര' നെഗറ്റീവ് റിവ്യൂ ചെയ്തവര്‍ക്കെതിരെ കേസ് എടുക്കാന്‍ കോടതി നിര്‍ദേശം: അശ്വന്ത് കോക്കും ഉണ്ണി വ്‌ളോഗ്‌സും കുടുങ്ങും
ദിലീപ് ചിത്രം ‘ബാന്ദ്ര’യ്‌ക്കെതിരെ നെഗറ്റീവ് റിവ്യൂ പറഞ്ഞ യൂട്യൂബ് വ്‌ളോഗര്‍മാര്‍ക്കെതിരെ കേസ് എടുത്ത് അന്വേഷണം നടത്താന്‍ പൊലീസിന് നിര്‍ദേശം നല്‍കി കോടതി. അശ്വന്ത് കോക്ക്, ഷിഹാബ്, ഉണ്ണി വ്ലോഗ്സ്, ഷാന്‍ മുഹമ്മദ്, അര്‍ജുന്‍, ഹിജാസ് ടാക്സ്, സായികൃഷ്ണ എന്നീ യൂട്യൂബേഴ്‌സ് ആണ് കേസിലെ പ്രതികള്‍.
കഴിഞ്ഞ വര്‍ഷം നവംബര്‍ 10ന് ആണ് സിനിമ റിലീസ് ചെയ്തത്. രാവിലെ 11.30ന് സിനിമ റിലീസ് ചെയ്ത് അരമണിക്കൂര്‍ ആകുന്നതിന് മുമ്പ് തന്നെ വ്‌ളോഗര്‍മാര്‍ സിനിമയെ ഡീഗ്രേഡ് ചെയ്യുന്ന രീതിയില്‍ റിവ്യൂമായി എത്തിയിരുന്നു. മൂന്നു ദിവസം കൊണ്ട് 27 ലക്ഷം പ്രേക്ഷകരാണ് നെഗറ്റീവ് റിവ്യൂ കണ്ടത്.
സിനിമാ വ്യവസായത്തെ തകര്‍ക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് പ്രതികള്‍ പ്രവര്‍ത്തിച്ചത് എന്നായിരുന്നു സിനിമാ നിര്‍മ്മാതാവ് വിനായക ഫിലിംസിന്റെ ആരോപണം. ഇതിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
അതേസമയം, ഉദയകൃഷ്ണയുടെ തിരക്കഥയില്‍ അരുണ്‍ ഗോപി സംവിധാനം ചെയ്ത ചിത്രം 30 കോടി ബജറ്റിലാണ് ഒരുക്കിയത്. എന്നാല്‍ പ്രതീക്ഷിച്ചത്ര കളക്ഷന്‍ സിനിമയ്ക്ക് നേടാനായിട്ടില്ല. തമന്നയാണ് ചിത്രത്തില്‍ നായികയായി എത്തിയത്.
What's Your Reaction?