ജോജുവുമായി ഒരു വിട്ടുവീഴ്ചയ്ക്കും ഇല്ലെന്ന് ആവർത്തിച്ച് കൊടിക്കുന്നിൽ സുരേഷ് എംപി

ജോജു ജോർജ് വിഷയം ഉടനെ ഒരു കരയ്ക്കടുക്കുന്ന ലക്ഷണമില്ലെന്ന് ഉറപ്പിച്ച് കോൺഗ്രസ്. കൂടുതൽ കോൺഗ്രസ് പ്രവർത്തകർ നിയമ നടപടി നേരിടേണ്ടി വരും. ജോജുവുമായി ഇനി ഒരു വിട്ടുവീഴ്ചയ്ക്കും ഇല്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കി കൊടിക്കുന്നിൽ സുരേഷ് എംപി. ജോജു ജോർജു വിഷയത്തിൽ നിയമപരമായും രാഷ്ട്രീയമായും കോൺഗ്രസ് ഏതറ്റം വരെയും പോകും, പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജോജു ജോർജാണ് കോൺഗ്രസിനെ സമീപിച്ചതെന്നും കൊടിക്കുന്നിൽ പറഞ്ഞു.

Nov 8, 2021 - 19:37
 0

കോൺഗ്രസിനെ സംബന്ധിച്ച് ജോജു ജോർജ് പ്രശ്നം നിലവിൽ വെറുമൊരു തർക്കമല്ല, മറിച്ച് മറവിലിരുന്ന് സി പി എം രാഷ്ട്രീയം കളിക്കുന്നു എന്ന് വിലയിരുത്തപ്പെടുന്ന രാഷ്ട്രീയ വിഷയമാണ്. ജോജു ജോർജ്ജ് സിപിഎമ്മിന്‍റെ ചട്ടുകമാണെന്ന്, കൊച്ചിയിൽ വിവാദമായ സമരത്തിന്റെ ഉദ്ഘാടകൻ കൂടിയായിരുന്ന കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞിരുന്നു.

ഒത്തുതീർപ്പ് ചർച്ചയിൽ നിന്ന് ജോജു ജോർജ് പിന്നാക്കം പോയത് കോൺഗ്രസിന് ക്ഷീണം ആയി എന്നതും കൊടിക്കുന്നിലിന്‍റെ വാക്കുകളിൽ വ്യക്തം. ഒത്തു തീർപ്പ് ചർച്ചയ്ക്ക് മുൻകൈ എടുത്തു വന്നത് ജോജു ആണ്. ഇതിന്റെ അടിസ്ഥാനത്തിൽ ചില മധ്യസ്ഥർ കോൺഗ്രസ് നേതാക്കളെ ബന്ധപ്പെടുകയായിരുന്നു. തുടർന്ന് പ്രശ്നപരിഹാര ചർച്ച നടന്നെങ്കിലും സിപിഎം ഇടപെട്ട് ജോജുവിനെ പിന്തിരിപ്പിച്ചു എന്നും കൊടിക്കുന്നിൽ പറഞ്ഞു.

ജോജുവിന്റെ കാർ തകർത്ത സംഭവത്തിൽ കൂടുതൽ കോൺഗ്രസ് പ്രവർത്തകർക്കെതിരെ നിയമ നടപടി എന്ന നിലയിൽ കാര്യങ്ങൾ എത്തുമ്പോൾ റോഡ് തടയൽ സമരം വിവാദം ഉടനൊന്നും അവസാനിക്കില്ലെന്ന് ഉറപ്പ്. ജോജു ജോർജിന്റെ കാർ തകർത്ത കേസിലെ പ്രതികളായ കോൺഗ്രസ് പ്രവർത്തകർ ഇന്നു കീഴടങ്ങും.

What's Your Reaction?

like

dislike

love

funny

angry

sad

wow