ആശ്വാസവാക്കുകളുമായി മിഥുന്റെ വീട്ടിലെത്തി മന്ത്രിമാർ, 5 ലക്ഷം രൂപ സഹായധനം കുടുംബത്തിന് കൈമാറി കെഎസ്ഇബി

Jul 19, 2025 - 08:21
 0
ആശ്വാസവാക്കുകളുമായി മിഥുന്റെ വീട്ടിലെത്തി മന്ത്രിമാർ, 5 ലക്ഷം രൂപ സഹായധനം കുടുംബത്തിന് കൈമാറി കെഎസ്ഇബി

കൊല്ലം തേവലക്കര ബോയ്സ് ഹൈസ്ക്കൂളിൽ വൈദ്യതാഘാതമേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർഥി മിഥുന്റെ വീട്ടിലെത്തി മന്ത്രിമാർ. കുടുംബത്തിനൊപ്പം ഉണ്ടാകുമെന്ന് വി.ശിവൻകുട്ടിയും കെ.എൻ.ബാലഗോപാലും ഉറപ്പ് നൽകി. അപകടമുണ്ടായ സ്കൂളും മന്ത്രിമാർ സന്ദർശിച്ചു. കുട്ടി വലിഞ്ഞുകയറിയതാണ് അപകടത്തിന് കാരണമെന്ന പരാമർശത്തിൽ മന്ത്രി ചിഞ്ചുറാണി ഖേദം രേഖപ്പെടുത്തി. ഇന്നലെ കുഞ്ഞിനെ കുറ്റപ്പെടുത്തിയ മന്ത്രി ഇന്ന് ഖേദം പ്രകടിപ്പിക്കുകയായിരുന്നു. പറഞ്ഞത് പിഴവായി പോയെന്ന് മന്ത്രി ഏറ്റു പറഞ്ഞു

കെഎസ്ഇബി പ്രഖ്യാപിച്ച ധനസഹായം കുടുംബത്തിന് കൈമാറി. മിഥുന്റെ അച്ഛനും അനിയനുമാണ് കെഎസ്ഇബി ചീഫ് എൻജിനിയർ ധനസഹായം  കൈമാറിയത്. കുടുംബത്തിനൊപ്പം ഉണ്ടാകുമെന്ന ഉറപ്പ് നൽകിയാണ് മന്ത്രിമാർ മടങ്ങിയത്. അപകടമുണ്ടായ സ്കൂൾ സന്ദർശിച്ച മന്ത്രിമാർ മിഥുന് ഷോക്കേറ്റയിടം പരിശോധിച്ചു.

പൊറുക്കാനാകാത്ത അനാസ്ഥയാണ് ഉണ്ടായതെന്ന് വിദ്യാഭ്യാസ മന്ത്രി രൂക്ഷഭാഷയിൽ വിമർശിച്ചു. മന്ത്രിമാർ, എംപി, എംഎൽഎ, മുൻമന്ത്രിമാർ, പൊതുപ്രവർത്തകർ, സധാരണക്കാർ അങ്ങനെ നിരവധി പേരാണ് മിഥുന്റെ വീട്ടിലേക്ക് വരുന്നത്. വീട്ടുവളപ്പിൽ മിഥുന്റെ സംസ്കാരത്തിനായി ഒരുക്കങ്ങളും തുടങ്ങി.

What's Your Reaction?

like

dislike

love

funny

angry

sad

wow