അലാസ്കയ്ക്ക് മുകളിലൂടെ പറന്ന അജ്ഞാത പേടകം യുഎസ് യുദ്ധവിമാനം വെടിവച്ചു വീഴ്ത്തി

വാഷിങ്ടൻ : വെള്ളിയാഴ്ച അലാസ്കയ്ക്ക് മുകളിലൂടെ പറന്ന അജ്ഞാത പേടകം യുഎസ് യുദ്ധവിമാനം വെടിവച്ചു വീഴ്ത്തി. വ്യോമഗതാഗതത്തിന് ഭീഷണിയായതിനാൽ വെടിവച്ചിടാൻ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഉത്തരവിട്ടിരുന്നു. സംഭവത്തെക്കുറിച്ചു മാധ്യമങ്ങളുടെ ചോദ്യത്തിന്, വെടിവയ്പ് ‘വിജയമായിരുന്നു’ എന്ന് ബൈഡൻ പറഞ്ഞു. ചൈനീസ് നിരീക്ഷണ ബലൂണ്‍ മിസൈൽ ഉപയോഗിച്ച് തകർത്ത് ആറു ദിവസത്തിനുശേഷമാണ് ഇപ്പോഴത്തെ സംഭവം. അജ്ഞാത പേടകത്തിന്റെ ഉദ്ദേശ്യമോ ഉറവിടമോ വ്യക്തമല്ലെന്ന് വൈറ്റ് ഹൗസ് നാഷനൽ സെക്യൂരിറ്റി കൗൺസിൽ വക്താവ് ജോൺ കിർബി പറഞ്ഞു. ചൈനീസ് ചാരബലൂണിനേക്കാൾ ചെറുതാണ് […]

Feb 11, 2023 - 16:22
 0
അലാസ്കയ്ക്ക് മുകളിലൂടെ പറന്ന അജ്ഞാത പേടകം യുഎസ് യുദ്ധവിമാനം വെടിവച്ചു വീഴ്ത്തി

വാഷിങ്ടൻ : വെള്ളിയാഴ്ച അലാസ്കയ്ക്ക് മുകളിലൂടെ പറന്ന അജ്ഞാത പേടകം യുഎസ് യുദ്ധവിമാനം വെടിവച്ചു വീഴ്ത്തി. വ്യോമഗതാഗതത്തിന് ഭീഷണിയായതിനാൽ വെടിവച്ചിടാൻ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഉത്തരവിട്ടിരുന്നു. സംഭവത്തെക്കുറിച്ചു മാധ്യമങ്ങളുടെ ചോദ്യത്തിന്, വെടിവയ്പ് ‘വിജയമായിരുന്നു’ എന്ന് ബൈഡൻ പറഞ്ഞു. ചൈനീസ് നിരീക്ഷണ ബലൂണ്‍ മിസൈൽ ഉപയോഗിച്ച് തകർത്ത് ആറു ദിവസത്തിനുശേഷമാണ് ഇപ്പോഴത്തെ സംഭവം.

അജ്ഞാത പേടകത്തിന്റെ ഉദ്ദേശ്യമോ ഉറവിടമോ വ്യക്തമല്ലെന്ന് വൈറ്റ് ഹൗസ് നാഷനൽ സെക്യൂരിറ്റി കൗൺസിൽ വക്താവ് ജോൺ കിർബി പറഞ്ഞു. ചൈനീസ് ചാരബലൂണിനേക്കാൾ ചെറുതാണ് പേടകം. ഒരു ചെറിയ കാറിന്റെ വലുപ്പം വരുമെന്ന് ജോൺ കിർബി പറഞ്ഞു. ചൈനീസ് ചാര ബലൂണിനെ വീഴ്ത്താൻ ഉപയോഗിച്ച എഫ്-22 യുദ്ധവിമാനമാണ് പേടകത്തെയും വീഴ്ത്തിയതെന്ന് പെന്റഗൺ വക്താവ് ബ്രിഗേഡിയർ ജനറൽ പാറ്റ് റൈഡർ അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow