പെട്രോളിനും ഡീസലിനുമുള്ള എക്സൈസ് നികുതി കുറച്ച നടപടി; കേരളത്തിന് പ്രതിദിന നഷ്ടം 1.80 കോടി രൂപ
കേന്ദ്ര സർക്കാർ (Union Government) പെട്രോൾ, ഡീസൽ (Petrol Diesel) എക്സൈസ് നികുതി (Excise Duty) കുറച്ചതോടെ കേരള സർക്കാരിനുണ്ടാകുന്നത് വൻ സാമ്പത്തിക നഷ്ടം (Revenue Loss). പെട്രോളിന് എക്സൈസ് നികുതി 5 രൂപ കുറയുമ്പോൾ 60 ലക്ഷം രൂപയാണ് പ്രതിദിനം സംസ്ഥാനത്തിന്റെ വരുമാനത്തിൽ കുറവ് വരുന്നത്. ഡീസലിന് 10 രൂപ കുറയുമ്പോൾ 1.20 കോടി രൂപ കുറയും.
കേന്ദ്ര സർക്കാർ പെട്രോൾ, ഡീസൽ എക്സൈസ് നികുതി (Excise Duty) കുറച്ചതോടെ കേരള സർക്കാരിനുണ്ടാകുന്നത് വൻ സാമ്പത്തിക നഷ്ടം പെട്രോളിന് എക്സൈസ് നികുതി 5 രൂപ കുറയുമ്പോൾ 60 ലക്ഷം രൂപയാണ് പ്രതിദിനം സംസ്ഥാനത്തിന്റെ വരുമാനത്തിൽ കുറവ് വരുന്നത്. ഡീസലിന് 10 രൂപ കുറയുമ്പോൾ 1.20 കോടി രൂപ കുറയും.
ഇതോടെ കേരളത്തിന്റെ മൊത്തം പ്രതിദിന വരുമാനത്തിൽ 1.80 കോടി രൂപയുടെ കുറവാണുണ്ടാകുക. പ്രതിദിനം സംസ്ഥാനത്ത് 63 ലക്ഷം ലീറ്റർ ഡീസലും 51 ലക്ഷം ലീറ്റർ പെട്രോളുമാണ് വിൽപന നടത്തുന്നത്. സംസ്ഥാനങ്ങൾ വാറ്റ് (VAT) ഈടാക്കുന്നത് ഇന്ധനത്തിന്റെ അടിസ്ഥാനവിലയും കേന്ദ്രത്തിന്റെ നികുതിയും മറ്റു ചെലവുകളും കൂട്ടി വരുന്ന തുകയുടെ മുകളിലാണ്.
സംസ്ഥാനം ഇന്ധന നികുതി (Fuel Tax) കുറയ്ക്കില്ലെന്ന നിലപാടിലുറച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ ( K N Balagopal). കോവിഡ് കാലത്ത് പല സംസ്ഥാനങ്ങളും ഇന്ധന നികുതി കൂട്ടുകയും സെസ് കൊണ്ടുവരികയും ചെയ്തപ്പോഴും കേരളം (kerala) അങ്ങനെ ചെയ്തിട്ടില്ലെന്നാണ് ധനമന്ത്രി ചൂണ്ടിക്കാട്ടുന്നത്. കേന്ദ്ര നികുതി വളരെ കൂടുതലാണെന്നും ഇത്രയും ഉയർന്ന തുക പിരിക്കാൻ കേന്ദ്ര സർക്കാരിന് അവകാശമില്ലെന്നുമാണ് സംസ്ഥാന ധനമന്ത്രി പറയുന്നത്.
കേന്ദ്രം സംസ്ഥാനങ്ങളെ പറ്റിക്കുന്നുവെന്നാണ് ബാലഗോപാലിന്റെ വാദം. സ്പെഷ്യൽ നികുതിയുടെ പേരിൽ സംസ്ഥാനങ്ങളെ തഴയുകയാണ് കേന്ദ്രം ചെയ്യുന്നത്. ഇന്ധന വിലയുടെ പേരിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന നിലപാടാണ് ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. ഉപതെരഞ്ഞെടുപ്പുകളിലെ തിരിച്ചടി മൂലമാണ് ഇപ്പോൾ വില കുറയ്ക്കാൻ തയ്യാറായതെന്നും ബാലഗോപാൽ ചൂണ്ടിക്കാട്ടുന്നു.
2018ൽ ക്രൂഡിന്റെ വില 80.08 ആയിരുന്നു അപ്പോൾ കേന്ദ്ര നികുതി 17.98 രൂപ. പക്ഷേ ക്രൂഡിന്റെ വില മൂന്നിലൊന്നായികുറഞ്ഞപ്പോൾ കേന്ദ്രം നികുതി കൂട്ടി. പക്ഷേ കഴിഞ്ഞ ആറ് വർഷക്കാലവും കേരളം ഇന്ധന നികുതി കൂട്ടിയിട്ടില്ല. ഒരു തവണ പിണറായി സർക്കാർ ഇന്ധന നികുതി കുറക്കുകയും ചെയ്തെന്നാണ് ബാലഗോപാൽ വിശദീകരിക്കുന്നത്.
സംസ്ഥാനം കോവിഡ് കാലത്ത് നിരവധി പാക്കേജ് നൽകി, അതിന് പുറമേയും കേരളം നിരവധി സാമൂഹ്യസുരക്ഷാപദ്ധതികൾ നടപ്പാക്കുന്നുണ്ട്, പക്ഷേ ഇതിനൊന്നും അർഹമായ വിഹിതം കേന്ദ്രം നൽകുന്നില്ലെന്നാണ് സംസ്ഥാനത്തിന്റെ പരാതി. ആകെ വരുന്ന വരുമാനത്തിന്റെ 41% സംസ്ഥാനങ്ങൾക്ക് നൽകേണ്ടത് കിട്ടുന്നില്ലെന്നാണ് ആക്ഷേപം. എല്ലാ അർത്ഥത്തിലും കേന്ദ്രം സംസ്ഥാനങ്ങളെ പറ്റിക്കുകയാണ്. അതേ സമയം എണ്ണ കമ്പനികളുടെ ലാഭം കോടികളാണെന്നും മന്ത്രി പറയുന്നു.
ഉമ്മൻചാണ്ടി സർക്കാർ പതിമൂന്ന് തവണ നികുതി കൂട്ടിയെന്നാണ് ധനമന്ത്രി പറയുന്നത്. നാല് തവണ മാത്രമാണ് യുഡിഎഫ് നികുതി കുറച്ചതെന്നും ബാലഗോപാൽ പറയുന്നു.
What's Your Reaction?