ഡി.കെ. ശിവകുമാറിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കര്‍ണാടകയില്‍ കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ബന്ദില്‍ അക്രമം

ഡി.കെ. ശിവകുമാറിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കര്‍ണാടകയില്‍ കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ബന്ദില്‍ അക്രമം. കര്‍ണാടക സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ രണ്ടു ബസുകള്‍ തീവച്ചു

Sep 4, 2019 - 14:58
 0
ഡി.കെ. ശിവകുമാറിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കര്‍ണാടകയില്‍ കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ബന്ദില്‍ അക്രമം

ഡി.കെ. ശിവകുമാറിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കര്‍ണാടകയില്‍ കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ബന്ദില്‍ അക്രമം. കര്‍ണാടക സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ രണ്ടു ബസുകള്‍ തീവച്ചു നശിപ്പിച്ചു.

കനകപുരയിലും രാമനഗരത്തുമാണ് രാവിലെ അക്രമികള്‍ ബസിനു തീയിട്ടത്. ഇതോടെ ബസ് സര്‍വീസുകള്‍ നിര്‍ത്തവയ്ക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ തീരുമാനിച്ചു. മുന്‍കരുതലെന്ന നിലയില്‍ സ്‌കൂളുകളും കോളജുകളും അടച്ചു.

നാലു ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷം ഇന്നലെ രാത്രിയോടെയാണ് ശിവകുമാറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. തൊട്ടുപിന്നാലെ കര്‍ണാടകയില്‍ പല ഭാഗങ്ങളിലും അക്രമം പൊട്ടിപ്പുറപ്പെട്ടു. ശിവകുമാറിന്റെ ശക്തികേന്ദ്രങ്ങളായ ബെംഗളൂരു റൂറല്‍, രാമനഗരം ജില്ലകളിലാണ് കൂടുതല്‍ സംഘര്‍ഷം ഉണ്ടായത്.

ബെംഗളൂരു-മൈസൂര്‍ ഹൈവേയില്‍ ഗതാഗതം തടസപ്പെടുത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബസുകള്‍ക്കു നേരെ കല്ലെറിഞ്ഞു. സതന്‍പുരില്‍ ചൊവ്വാഴ്ച രാത്രി നിരവധി ബസുകള്‍ക്കു നേരെ അക്രമമുണ്ടായി. ഇതേത്തുടര്‍ന്ന് ബസുകള്‍ വഴി മാറ്റിയാണു സര്‍വീസ് നടത്തിയിരുന്നത്.

വിവിധയിടങ്ങളില്‍ ഗതാഗതം തടസപ്പെടുത്താന്‍ സാധ്യതയുള്ളതിനാല്‍ യാത്രക്കാര്‍ ശ്രദ്ധിക്കണമെന്നു പൊലീസ് മുന്നറിയിപ്പു നല്‍കി. മുഖ്യമന്ത്രി ബി.എസ്. യെഡിയൂരപ്പയുടെ വീടിനും ബിജെപി ഓഫീസുകള്‍ക്കും സുരക്ഷ ശക്തമാക്കി. ഇന്നു കോടതിയില്‍ ഹാജരാക്കുന്ന ശിവകുമാറിനെ കസ്റ്റഡിയില്‍ വേണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെടും

What's Your Reaction?

like

dislike

love

funny

angry

sad

wow