റോഡിലും റെയില്‍വേ ട്രാക്കിലും ഓടുന്ന വാഹനം അവതരിപ്പിച്ച് ജപ്പാന്‍
ബസിലും ട്രെയിനിലും യാത്ര ചെയ്യാന്‍ ഒരുപോലം ആഗ്രഹിക്കുന്നവര്‍ ആരുമില്ലായിരിക്കാം. അത്തരക്കാര്‍ക്ക് സന്തോഷിക്കാന്‍ വഴിയൊരുക്കിയിരിക്കുകയാണ് ജപ്പാന്‍ . ഒരേ സമയം ബസായും ട്രെയിനായും പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്ന ഒരു അത്ഭുത വാഹനം രൂപകല്‍പ്പന ചെയിതിരിക്കുകയാണ് ജപ്പാന്‍ .
ബസിലും ട്രെയിനിലും യാത്ര ചെയ്യാന്‍ ഒരുപോലം ആഗ്രഹിക്കുന്നവര്‍ ആരുമില്ലായിരിക്കാം.
അത്തരക്കാര്‍ക്ക് സന്തോഷിക്കാന്‍ വഴിയൊരുക്കിയിരിക്കുകയാണ് ജപ്പാന്‍ . ഒരേ സമയം ബസായും ട്രെയിനായും പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്ന ഒരു അത്ഭുത വാഹനം രൂപകല്‍പ്പന ചെയിതിരിക്കുകയാണ് ജപ്പാന്‍ .
ലോകത്ത് ആദ്യമായാണ് ഇത്തരമൊരു ഡ്യുവല്‍ വാഹനം അവതരിപ്പിക്കുന്നത്. മനി ബസിന്റെ രൂപഘടനയിലുള്ള ഈ വാഹനം റോഡിലൂടെ ഓടിച്ചുകൊണ്ട് റെയില്‍വേ പാളത്തിലും കയറ്റാം. ട്രാക്കിനടുത്ത് എത്തുമ്പോള്‍ ടയര്‍ മാറ്റാനുള്ള ഓട്ടോമാറ്റിക് സംവിധാനം വാഹനത്തിലുണ്ട്.
വാഹനം റെയില്‍ പാളത്തിലേക്കു കടക്കുമ്പോള്‍ പ്രത്യേക ടയറുകള്‍ പുറത്തേക്കു വരും. റെയില്‍വേ ട്രാക്കുകളില്‍ ഈ വീലുകളുടെ സഹായത്തോടെയാവും സഞ്ചാരം.
ജപ്പാനിലെ കായോ ടൌണില്‍ ശനിയാഴ്ചയാണ് ഈ വാഹനം ആദ്യമായി നിരത്തിലിറക്കിയത്. റോഡിലൂടെ മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗതയിലും റെയില്‍വേ ട്രാക്കിലൂടെ 60 കിലോമീറ്റര്‍ വേഗതയിലും ഈ വാഹനത്തിനു സഞ്ചരിക്കാന്‍ കഴിയും.
പരമാവധി 21 യാത്രക്കാരെ വഹിക്കുവാന്‍ കഴിയും. വാഹനത്തിനു ഇന്ധനമായി ഉപയോഗിക്കുന്നത് ഡീസലാണ്
What's Your Reaction?