കൂട്ടബലാത്സംഗക്കേസിൽ പ്രതിയായ ഇൻസ്പെക്ടർ പി.ആര്‍ സുനുവിനെ പിരിച്ചുവിടാൻ നടപടികള്‍ ആരംഭിച്ചു
തൃക്കാക്കര കൂട്ടബലാത്സംഗക്കേസില്‍ പ്രതിയായ സി.ഐ പി.ആര്‍.സുനുവിനെ സര്‍വ്വീസില്‍ നിന്നു പിരിച്ചുവിടുന്നതിനുള്ള നടപടികള്‍ ആരംഭിച്ച് പൊലീസ്. സ്ത്രീപീഡനക്കേസുകളില്‍ പലവട്ടം പ്രതി ചേര്‍ക്കപ്പെട്ട സുനു സര്‍വ്വീസില്‍ തുടരുന്നത് പൊലീസിന് അവമതിപ്പുണ്ടാക്കുമെന്ന ഉന്നതതല റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടികള്‍.
തൃക്കാക്കര കൂട്ടബലാത്സംഗക്കേസില്‍ പ്രതിയായ സി.ഐ പി.ആര്‍.സുനുവിനെ സര്‍വ്വീസില്‍ നിന്നു പിരിച്ചുവിടുന്നതിനുള്ള നടപടികള്‍ ആരംഭിച്ച് പൊലീസ്. സ്ത്രീപീഡനക്കേസുകളില്‍ പലവട്ടം പ്രതി ചേര്‍ക്കപ്പെട്ട സുനു സര്‍വ്വീസില്‍ തുടരുന്നത് പൊലീസിന് അവമതിപ്പുണ്ടാക്കുമെന്ന ഉന്നതതല റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടികള്‍. ബേപ്പൂര്‍ കോസ്റ്റല്‍ പൊലീസ് സ്‌റ്റേഷന്‍ സി.ഐ ആയിരുന്ന സുനുവിനെ ആദ്യ ഘട്ട നടപടിയെന്ന നിലയില്‍ സര്‍വ്വീസില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തിരുന്നു.
തൃക്കാക്കര കൂട്ടബലാത്സംഗക്കേസില്‍ മൂന്നാം പ്രതിയാണ് പി.ആര്‍.സുനു.മൂന്നു ദിവസങ്ങളിലായി ചോദ്യം ചെയ്‌തെങ്കിലും മതിയായ തെളിവുകള്‍ ലഭിയ്ക്കാത്ത സാഹചര്യത്തില്‍ വിട്ടയയ്ക്കുകയായിരുന്നു.
തൊട്ടുപിന്നാലെ കോസ്റ്റല്‍ പോലീസ് സ്‌റ്റേഷനിലെത്തി ചുമതലയേറ്റെടുക്കുകയും ചെയ്തു. സംഭവം വിവാദമായതിനു പിന്നാലെ അവധിയെടുക്കാനുള്ള നിര്‍ദ്ദേശമെത്തി.മണിക്കൂറുകള്‍ക്കുള്ളില്‍ സുനുവിനെ തേടി സസ്‌പെന്‍ഷന്‍ ഉത്തരവുമെത്തി.
കൊച്ചി സിറ്റിപോലീസ് പരിധിയിലുള്ള മുളവുകാട് പോലീസ് സ്‌റ്റേഷനില്‍ എസ്.ഐയായി ജോലി നോക്കവെ തൃശൂര്‍ സ്വദേശിയായ യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ സുനു റിമാന്‍ഡില്‍ ആയിരുന്നു.
സമാനമായ മറ്റൊരു കേസ് തൃശൂരിലും രജിസ്റ്റര്‍ ചെയ്തിരുന്നു.അതീവ ഗൗരവ സ്വഭാവമുള്ള ഈ കേസുകള്‍ക്കൊപ്പം സാമ്പത്തിക തട്ടിപ്പടക്കമുള്ള മറ്റു പരാതികളും പി.ആര്‍.സുനുവിനെതിരെ ഉയര്‍ന്നിരുന്നു.ആറുമാസം ജയില്‍ ശിക്ഷ അനുഭവിച്ച ഇയാള്‍ക്കെതിരെ ഒമ്പതു തവണ വകുപ്പുതല അന്വേഷണം നടന്നിട്ടുണ്ട്.
തൃക്കാക്കര കൂട്ട ബലാത്സംഗ കേസിൽ പ്രതി ചേര്‍ക്കപ്പെട്ടതോടെയാണ് സുനുവിന്റെ കുറ്റകൃത്യങ്ങളേക്കുറിച്ച് അന്വേഷിക്കാന്‍ സിറ്റിപോലീസ് കമ്മീഷണര്‍ ഉത്തരവിട്ടത്.സുനുവിനെതിരെ സ്ത്രീ പിഡനപരാതികള്‍ മാത്രം നാലെണ്ണമുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായി.ഇയാളെ സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിടാന്‍ സംസ്ഥാന പോലീസ് മേധാവി ആഭ്യന്തരസെക്രട്ടറിയ്ക്ക് നിര്‍ദ്ദേശം നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്.
What's Your Reaction?