നാരങ്ങയും കൊഞ്ചും ഒരുമിച്ച് കഴിക്കുന്നത് മാരക വിഷം? അനാമികയുടേയും വിദ്യയുടേയും ജീവനെടുത്തത് ഇവ
നാരങ്ങയും കൊഞ്ചും ഒരുമിച്ച് കഴിക്കുന്നത് മാരക വിഷമാണെന്ന് റിപ്പോര്‍ട്ട്. ഇവ രണ്ടും ഒരുമിച്ച് കഴിച്ചാല്‍ ചിലരില്‍ മരണം വരെ സംഭവിച്ചേക്കാമെന്നാണ് റിപ്പോര്‍ട്ട്.കഴിഞ്ഞ മാസം കൊച്ചിയില്‍ കൊഞ്ച് ബിരിയാണിയും ലൈം ജ്യൂസും കഴിച്ച പെണ്‍കുട്ടി മരിച്ചത് ഏറെ ചര്‍ച്ചയായിരുന്നു. ബിരിയാണി കഴിച്ച് ലൈം കുടിച്ചതിന് പിന്നാലെയായിരുന്നു കുട്ടി മരിച്ചത്.
നാരങ്ങയും കൊഞ്ചും ഒരുമിച്ച് കഴിക്കുന്നത് മാരക വിഷമാണെന്ന് റിപ്പോര്‍ട്ട്. ഇവ രണ്ടും ഒരുമിച്ച് കഴിച്ചാല്‍ ചിലരില്‍ മരണം വരെ സംഭവിച്ചേക്കാമെന്നാണ് റിപ്പോര്‍ട്ട്.കഴിഞ്ഞ മാസം കൊച്ചിയില്‍ കൊഞ്ച് ബിരിയാണിയും ലൈം ജ്യൂസും കഴിച്ച പെണ്‍കുട്ടി മരിച്ചത് ഏറെ ചര്‍ച്ചയായിരുന്നു. ബിരിയാണി കഴിച്ച് ലൈം കുടിച്ചതിന് പിന്നാലെയായിരുന്നു കുട്ടി മരിച്ചത്. മരണകാരണമായി മറ്റൊന്നും ഉണ്ടായിരുന്നില്ലെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ വ്യക്തമാക്കിയിരുന്നു. പിന്നീട് പോസ്റ്റ്മാര്‍ട്ടത്തില്‍ ഭക്ഷണത്തിന്‍റെ അലര്‍ജിയാണ് മരണത്തിലേക്ക് നയിച്ചതെന്ന് വ്യക്തമാക്കി റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഇതിന് സമാനമായ സംഭവം ഇപ്പോള്‍ തിരുവല്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും ഹരിപ്പാട് സ്വദേശിയായ യുവതി മരിച്ചെന്നും മംഗളം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിച്ച പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ തൃപ്പൂണിത്തുറ സ്വദേശിനി അനാമിക വര്‍മയാണ് (17) ചെമ്മീന്‍ ബിരിയാണി കഴിച്ചതിന് പിന്നാലെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെ മരിച്ചത്. സംഭവത്തിന് പിന്നാലെ എറണാകുളത്തെ കുട്ടിയുടെ താമസസ്ഥലത്തിനടുത്തുള്ള ഹോട്ടല്‍ അധികൃതര്‍ അടപ്പിച്ചു. എന്നാല്‍ അനാമികയ്ക്ക് ചില ഭക്ഷ്യസാധനങ്ങളോട് അലര്‍ജിയുണ്ടെന്ന് മാതാപിതാക്കള്‍ വ്യക്തമാക്കി. പിന്നീട് പോസ്റ്റുമാര്‍ട്ടത്തില്‍ കൊഞ്ചും ബിരിയാണിയും നാരങ്ങാ വെള്ളവും ഒരുമിച്ച് കഴിച്ചപ്പോള്‍ ഉണ്ടായ അലര്‍ജിയാണ് മരണ കാരണമെന്ന് വ്യക്തമാക്കിയിരുന്നു.
സമാനമായ രീതിയിലാണ് തിരുവല്ല ഹരിപ്പാട് പള്ളപ്പാട് കൃഷ്ണവിലാസത്തില്‍ രാജീവ് വാസുദേവന്‍ പിള്ളയുടെ ഭാര്യ വിദ്യ (23) മരിച്ചതെന്ന് മംഗളം വാര്‍ത്തയില്‍ പറയുന്നു. കടുത്ത ഛര്‍ദ്ദിയെ തുടര്‍ന്നായിരുന്നു ഹരിപ്രിയയെ വെള്ളിയാഴ്ച ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ഇന്നലെ ഡിസ്ചാര്‍ജ്ജ് ചെയ്യാന്‍ ഒരുങ്ങവേ വീണ്ടും ചര്‍ദ്ദി മൂര്‍ച്ഛിച്ചു. തുടര്‍ന്ന് മരണം സംഭവിക്കുകയുമായിരുന്നു.
വിദ്യയുടെ ശരീരത്തില്‍ മറ്റ് വിഷപദാര്‍ത്ഥങ്ങള്‍ ഒന്നും ചെന്നിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. അതേസമയം വെള്ളിയാഴ്ച ഉച്ചയ്ക്ക് ഹരിപ്രിയ നാരങ്ങാ വെള്ളം കുടിച്ചിരുന്നു. പിന്നാലെ കൊഞ്ച് കറിയും കഴിച്ചിരുന്നു. ഇവ രണ്ടും ഒരുമിച്ച് ആമാശയത്തില്‍ ചെന്നാല്‍ അത് ചിലരില്‍ മാരക വിഷമായി മാറിയേക്കാമെന്നും ഇവ രണ്ടുമാകാം മരണകാരണമെന്നുമാണ് പ്രാഥമിക നിഗമനം.
What's Your Reaction?