ഇന്ത്യയിൽ ട്യൂമര്‍ ശസ്ത്രക്രിയ ചെയ്തത് റോബോട്ട്
ആധുനിക യുഗത്തില്‍ ആരോഗ്യ രംഗത്ത് റോബട്ടുകളുടെ സാങ്കേതികവിദ്യയില്‍ റോബോട്ടിക് സർജറി ഉപയോഗപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യ. റോബട്ടുകളുടെയും കംപ്യൂട്ടറുകളുടെയും സഹായത്തോടെ നടത്തുന്ന ശസ്ത്രക്രിയകളെയാണ് റോബോട്ടിക് സർജറി എന്നു പറയുന്നത്.
ആധുനിക യുഗത്തില്‍ ആരോഗ്യ രംഗത്ത് റോബട്ടുകളുടെ സാങ്കേതികവിദ്യയില്‍ റോബോട്ടിക് സർജറി ഉപയോഗപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യ. റോബട്ടുകളുടെയും കംപ്യൂട്ടറുകളുടെയും സഹായത്തോടെ നടത്തുന്ന ശസ്ത്രക്രിയകളെയാണ് റോബോട്ടിക് സർജറി എന്നു പറയുന്നത്. കഴിഞ്ഞ ദിവസം ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിൽ ഇത്തരമൊരു ശസ്ത്രക്രിയ വിജയകരമായി നടന്നു.
പതിന്നാലു വയസുള്ള ഒരു കുട്ടിയുടെ വയറ്റിൽ ഉണ്ടായിരുന്ന ടെന്നീസ് ബോളിന്റെ വലിപ്പത്തിലുള്ള ട്യൂമറാണ് റോബട്ടിക് സർജറിയിലൂടെ നീക്കം ചെയ്തത്. ശ്വാസതടസവും ഉയർന്ന രക്തസമ്മർദവും മൂലമാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയിൽ വയറ്റിൽ മുഴ കണ്ടെത്തുകയായിരുന്നു.
സാധാരണ കുട്ടികളുടെ വയറ്റിലെ മുഴനീക്കാൻ റോബട്ടിക് സർജറി ചെയ്യാറില്ല. എന്നാൽ സാധാരണ ശസ്ത്രക്രിയാ രീതികൾ പിന്തുടർന്നാൽ മുറിവു കരിയാൻ കാലതാമസമെടുക്കുമെന്നതിനാൽ റോബട്ടിക് ശസ്ത്രക്രിയയ്ക്ക് ഡോക്ടർമാർ തയാറാവുകയായിരുന്നു. ഇന്ത്യയിൽ ആദ്യമായാണ് വയറ്റിലെ മുഴ നീക്കാൻ കുട്ടികളിൽ റോബട്ടിക് സർജറി നടത്തുന്നത്. പാൻക്രിയാസിനും പ്രധാന രക്തധമനികൾക്കും സമീപമായിരുന്നു ട്യൂമർ.
ഇത് ശസ്ത്രക്രിയ കൂടുതൽ സങ്കീർണമാക്കിയെങ്കിലും റോബട്ടിക് സഹായം ഏറെ ഉപകാരപ്രദമായിരുന്നെന്ന് ശസ്ത്രക്രിയയ്ക്കു നേതൃത്വം നല്കിയ ഡോക്ടർ വിവേക് ബിൻദാൽ അഭിപ്രായപ്പെട്ടു.
What's Your Reaction?