കൊവിഡ് ഹോം ഐസോലേഷനില്‍ മാറ്റം വരുത്തി കേന്ദ്രം; പുതിയ നിര്‍ദേശം ഇങ്ങനെ
കൊവിഡ് ഐസോലേഷന്‍ പ്രോട്ടോകോളില്‍ മാറ്റം വരുത്തി ആരോഗ്യമന്ത്രാലയം. പുതിയ മാര്‍ഗനിര്‍ദേശപ്രകാരം ഹോം ഐസോലേഷന്റെ കാലാവധി ഏഴ് ദിവസമായി കുറച്ചു. തുടര്‍ച്ചയായ മൂന്ന് ദിവസങ്ങളില്‍ പനി ഇല്ലെങ്കില്‍ പോസിറ്റീവായി ഏഴ് ദിവസത്തിന് ശേഷം ഐസൊലേഷന്‍ അവസാനിപ്പിക്കാം.
കൊവിഡ് ഐസോലേഷന്‍ പ്രോട്ടോകോളില്‍ മാറ്റം വരുത്തി ആരോഗ്യമന്ത്രാലയം. പുതിയ മാര്‍ഗനിര്‍ദേശപ്രകാരം ഹോം ഐസോലേഷന്റെ കാലാവധി ഏഴ് ദിവസമായി കുറച്ചു. തുടര്‍ച്ചയായ മൂന്ന് ദിവസങ്ങളില്‍ പനി ഇല്ലെങ്കില്‍ പോസിറ്റീവായി ഏഴ് ദിവസത്തിന് ശേഷം ഐസൊലേഷന്‍ അവസാനിപ്പിക്കാം.
നേരത്തെ പത്ത് ദിവസമായിരുന്നു ഐസോലേഷന്‍ കാലാവധി. ഐസോലേഷന്‍ കാലാവധി കഴിഞ്ഞാല്‍ വീണ്ടും പരിശോധന നടത്തേണ്ട ആവശ്യമില്ലെന്നും ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.ഇവരുടെ രക്തത്തിലെ ഓക്‌സിജന്റെ അളവ് 93 ശതമാനമോ അതിലധികമോ വേണമെന്നും നിബന്ധനയുണ്ട്. മറ്റ് അസുഖങ്ങളുള്ള വയോധികര്‍ക്ക് കര്‍ശന പരിശോധനകള്‍ക്ക് ശേഷം മാത്രമേ വീട്ടുനിരീക്ഷണം അനുവദിക്കാവുവെന്നാണ് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്.രോഗലക്ഷണങ്ങള്‍ കുറഞ്ഞവര്‍ക്കും രോഗലക്ഷണം ഇല്ലാത്തവര്‍ക്കുമാണ് പുതുക്കിയ മാര്‍ഗനിര്‍ദേശം ബാധകം. രോഗപ്രതിരോധ ശേഷി കുറഞ്ഞ രോഗികള്‍ക്ക് (എച്ച്.ഐ.വി, ട്രാന്‍സ്പ്ലാന്റ് സ്വീകര്‍ത്താക്കള്‍, കാന്‍സര്‍ തെറാപ്പി ചെയ്യുന്നവര്‍) ഹോം ഐസൊലേഷന്‍ ശുപാര്‍ശ ചെയ്യുന്നില്ല. ഇവര്‍ക്ക് ചികിത്സിക്കുന്ന മെഡിക്കല്‍ ഓഫീസറുടെ നിര്‍ദേശപ്രകാരം ഹോം ഐസോലേഷന്‍ തെരഞ്ഞെടുക്കാമെന്ന് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി, ആഗോളതലത്തിലും ഇന്ത്യയിലും കൊവിഡ് ബാധിക്കുന്നവരില്‍ ഭൂരിഭാഗം കേസുകളും ലക്ഷണമില്ലാത്തതോ അല്ലെങ്കില്‍ വളരെ നേരിയ ലക്ഷണങ്ങളുള്ളതോ ആണ്. ഇത്തരം കേസുകള്‍ സാധാരണഗതിയില്‍ പെട്ടെന്ന് സുഖം പ്രാപിക്കുന്നുണ്ട്. അതിനാല്‍ ഇത്തരം രോഗികളെ ശരിയായ മാര്‍ഗനിര്‍ദേശത്തിലും നിരീക്ഷണത്തിലും വീട്ടില്‍ തന്നെ കൈകാര്യം ചെയ്യാമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
What's Your Reaction?