ഹിന്ദു ഐക്യവേദി നേതാവ് ആർ വി ബാബുവിന് പിന്നിൽ മന്ത്രി പി രാജീവ്: പ്രതിപക്ഷ നേതാവ്
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മന്ത്രി പി രാജീവും തമ്മിലുള്ള തർക്കം തുടരുന്നു. ഹിന്ദു ഐക്യവേദി നേതാവ് ആർ വി ബാബുവിന്റെ ആരോപണങ്ങൾക്കു പിന്നിൽ രാജീവ് ആണെന്നും രാജീവ് പറയുന്നത് അനുസരിച്ചാണ് ബാബു സംസാരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മന്ത്രി പി രാജീവും തമ്മിലുള്ള തർക്കം തുടരുന്നു. ഹിന്ദു ഐക്യവേദി നേതാവ് ആർ വി ബാബുവിന്റെ ആരോപണങ്ങൾക്കു പിന്നിൽ രാജീവ് ആണെന്നും രാജീവ് പറയുന്നത് അനുസരിച്ചാണ് ബാബു സംസാരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. മന്ത്രിയുടെ വീട്ടിലെയും ഓഫീസിലെയും നിത്യ സന്ദർശകനാണ് ബാബു എന്നും വിഡി സതീശൻ. ആരോപണങ്ങൾ തള്ളിക്കളഞ്ഞ പി രാജീവ് ഇത് തെളിയിക്കാൻ പ്രതിപക്ഷ നേതാവിനെ വെല്ലുവിളിച്ചു.
ആർഎസ്എസ് പരിപാടിയിൽ പ്രതിപക്ഷ നേതാവ് പങ്കെടുത്തുവെന്ന് ആവർത്തിച്ച് ആരോപിക്കുന്ന ഹിന്ദു ഐക്യവേദി നേതാവിനെ നിയന്ത്രിക്കുന്നത് മന്ത്രി പി.രാജീവ് ആണെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം. മന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് ബാബു തനിക്കെതിരെ സംസാരിക്കുന്നത്. ബാബു രാജീവിനെ തെരഞ്ഞെടുപ്പിൽ സഹായിച്ചിട്ടുണ്ട്.
താൻ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തതിന് തെളിവ് ഉണ്ടെങ്കിൽ പുറത്ത് വിടട്ടെ. വിവേകാനന്ദനെ കുറിച്ചാണ് താൻ പരിപാടിയിൽ പ്രസംഗിച്ചത്. വിവേകാനന്ദൻ പറഞ്ഞ ഹിന്ദുത്വവും ആർഎസ്എസിന്റെ ഹിന്ദുത്വയും രണ്ടാണ്. കോൺഗ്രസ് ഐഡിയോളജിയാണ് ഞാൻ പറഞ്ഞത്. ഇതിൽ എന്താണ് പുറത്ത് വിടേണ്ടത്. ആർഎസ്എസിന്റെ പരിപാടിയിലും താൻ പങ്കെടുത്തിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഹിന്ദു ഐക്യവേദി നേതാവ് തന്റെ വീട്ടിലോ ഓഫീസിലോ വന്നിട്ടില്ലെന്ന് പി.രാജീവ് പറഞ്ഞു. ഇതിന്റെ തെളിവ് പുറത്തു വിടണം. അതിന് പ്രതിപക്ഷ നേതാവിനെ വെല്ലുവിളിക്കുന്നു. ഇന്നത്തെ വാർത്താ സമ്മേളനം അദ്ദേഹത്തിന്റെ പദവിക്കു ചേർന്നതല്ല. എന്തു അസംബന്ധമാണ് അദ്ദേഹം പറഞ്ഞത്.
തൃക്കാക്കരയിൽ വ്യക്തികൾ തമ്മിലല്ല, രാഷ്ട്രീയമായി ആയിരുന്നു മത്സരം. അങ്ങനെയാണ് ഇടതു മുന്നണി തൃക്കാക്കര തെരഞ്ഞെടുപ്പിനെ കണ്ടത്. പ്രതിപക്ഷ നേതാവ് മത്സരത്തെ വ്യക്തിപരമായി കണ്ടിരിക്കാം. 1977 ൽ പിണറായി വിജയൻ ജയിച്ചത് ജനസംഘത്തിന്റെ പിന്തുണയോടെയാണ് എന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന ശരിയല്ല. 1977 ൽ ജനസംഘം രൂപീകരിച്ചിട്ടില്ലെന്നും അത് ജനതാ പാർട്ടിയായിരുന്നെന്നും മന്ത്രി രാജീവ് പറഞ്ഞു.
What's Your Reaction?