സന്നദ്ധ സേനാ പ്രവര്‍ത്തകര്‍ക്ക് യാത്ര നിരക്കില്‍ വന്‍ ഇളവുമായി കൊച്ചി മെട്രോ
സന്നദ്ധ പ്രവര്‍ത്തകരായ സ്‌കൗട്ട് ആന്റ് ഗൈഡ്‌സ്, സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ്, എന്‍ സി സി, നാഷണല്‍ സ്‌കീം വോളന്റിയേഴ്‌സ് എന്നിവര്‍ക്ക് യാത്ര നിരക്കില്‍ വന്‍ ഇളവുമായി കൊച്ചി മെട്രോ. 50 ശതമാനം യാത്രാ നിരക്ക് നല്‍കിയാല്‍ മതി. ജനുവരി പതിനഞ്ചാം തിയതി മുതല്‍ ഇളവ് പ്രാബല്യത്തില്‍ വരും.

സ്‌കൗട്ട് ആന്റ് ഗൈഡ്‌സ്, സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ്, എന്‍ സി സി, നാഷണല്‍ സ്‌കീം വോളന്റിയേഴ്‌സ് എന്നിവര്‍ സേവനവും സമൂഹത്തോടും രാജ്യത്തോടും പുലര്‍ത്തുന്ന അര്‍പ്പണ മനോഭാവവും പരിഗണിച്ചാണ് യാത്രാ നിരക്കില്‍ ഇളവ് നല്‍കുന്നതെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.
ഡിസ്‌കൗണ്ട് ലഭിയ്ക്കുന്നതിനായി ടിക്കറ്റ് കൗണ്ടറില്‍ അര്‍ഹത തെളിയിയ്ക്കുന്ന തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചാല്‍ മതിയെന്ന് കെഎംആര്‍എല്‍ വ്യക്തമാക്കി. നേരത്തെ കേരള പിറവി ദിനത്തിലും ഗാന്ധി ജയന്തി ദിനത്തിലും യാത്രക്കാര്‍ക്ക് നിരക്കില്‍ ഇളവ് കെഎംആര്‍എല്‍ പ്രഖ്യാപിച്ചിരുന്നു. കോവിഡിനെത്തുടര്‍ന്ന് യാത്രക്കാര്‍ കുറഞ്ഞത് കൊച്ചി മെട്രോയെ കാര്യമായി ബാധിച്ചിരുന്നു. യാത്രക്കാരെ തിരികെ കൊണ്ടുവരുന്നതിന് നിരവധി പദ്ധതികളാണ് കെഎംആര്‍എല്‍ നടപ്പാക്കി വരുന്നത്. യാത്രക്കാരുടെ എണ്ണം കൂടിവരികയും ചെയ്യുന്നുണ്ട്
What's Your Reaction?