ഡിസംബര്‍ ഒന്നുമുതല്‍ ടോള്‍ പ്ലാസകളിലൂടെ കടന്നുപോകുന്ന വാഹനങ്ങള്‍ക്കെല്ലാം ഫാസ്റ്റ്ടാഗ് സംവിധാനം നിര്‍ബന്ധമായും വേണം

ഡിസംബര്‍ ഒന്നുമുതല്‍ ടോള്‍ പ്ലാസകളിലൂടെ കടന്നുപോകുന്ന വാഹനങ്ങള്‍ക്കെല്ലാം ഫാസ്റ്റ്ടാഗ് സംവിധാനം നിര്‍ബന്ധമായും വേണം. ഫാസ്റ്റ് ടാഗിലൂടെയായിരിക്കും

Oct 16, 2019 - 15:28
 0
ഡിസംബര്‍ ഒന്നുമുതല്‍ ടോള്‍ പ്ലാസകളിലൂടെ കടന്നുപോകുന്ന വാഹനങ്ങള്‍ക്കെല്ലാം ഫാസ്റ്റ്ടാഗ് സംവിധാനം നിര്‍ബന്ധമായും വേണം

ഡിസംബര്‍ ഒന്നുമുതല്‍ ടോള്‍ പ്ലാസകളിലൂടെ കടന്നുപോകുന്ന വാഹനങ്ങള്‍ക്കെല്ലാം ഫാസ്റ്റ്ടാഗ് സംവിധാനം നിര്‍ബന്ധമായും വേണം. ഫാസ്റ്റ് ടാഗിലൂടെയായിരിക്കും ഇനിയുള്ള ടോള്‍ പിരിവ്. ടോള്‍ പ്ലാസയിലെ ജീവനക്കാരന് പണം നല്‍കാതെ ഒാട്ടമാറ്റിക്കായി അക്കൗണ്ടില്‍ നിന്ന് പണം നല്‍കുന്ന സംവിധാനമാണ് ഫാസ്റ്റ് ടാഗ്്, എങ്ങനെയാണ് ഇതിന്റെ പ്രവര്‍ത്തനം ?

പ്രീപെയ്ഡ് ശൈലിയില്‍ ടോള്‍ബൂത്തുകളില്‍ പണമടയ്ക്കാതെ കടന്നുപോകുന്നതിനുള്ള സംവിധാനമാണ് ഫാസ്റ്റ്ടാഗ്. റേഡിയോ ഫ്രീക്കന്‍സി ഐഡന്റിഫിക്കേഷന്‍ (ആര്‍എഫ്‌ഐഡി) സാങ്കേതികവിദ്യയാണ് ഫാസ്റ്റ്ടാഗില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇതിനായി വാഹനങ്ങളുടെ വിന്‍ഡ് സ്‌ക്രീനില്‍ ഇലക്ട്രോണിക് ചിപ്പ് അടങ്ങിയ ടാഗ് മുന്‍കൂട്ടി പതിപ്പിക്കണം.

ആര്‍എഫ്‌ഐഡി റീഡര്‍ വഴി വാഹനങ്ങളില്‍ പതിച്ചിരിക്കുന്ന ഫാസ്റ്റ്ടാഗിനെ നിര്‍ണയിച്ച് അക്കൗണ്ടിലൂടെ ഡിജിറ്റല്‍ പണമിടപാട് നടത്തുകയാണ് ഇതിലൂടെ ചെയ്യുന്നത്. ഇതിനായി ഫാസ്റ്റ്ടാഗ് അക്കൗണ്ടില്‍ മുന്‍കൂട്ടി പണം നിക്ഷേപിക്കണം. സമയ ലാഭം,ഇന്ധന ലാഭം , കടലാസ് രഹിത പേയ്‌മെന്റ് എന്നിവ ഇത് വഴി ലഭ്യമാകുന്നു. രാജ്യത്തെ ഏത് ടോള്‍പ്ലാസകളിലും ടോള്‍ പിരിവിന് ഉപയോഗിക്കാവുന്ന ഏകീകൃത സംവിധാനമാണ് ഫാസ്റ്റ്ടാഗിലൂടെ ദേശീയപാത അതോറിറ്റി നടപ്പിലാക്കുന്നത്.

ടോള്‍ നല്‍കുന്നതിനായി വാഹനങ്ങളുടെ കാത്തുനില്‍പ്പ് ഒഴിവാക്കാമെന്നുള്ളതാണ് പ്രധാന നേട്ടം. വാഹനം നിറുത്താതെ തന്നെ കുറഞ്ഞ സമയത്തിനുള്ളില്‍ വാഹനങ്ങള്‍ക്ക് കടന്നുപോകാവുന്നതുകൊണ്ട് സമയലാഭവും ഇന്ധനലാഭവും ഉണ്ട്. ഓണ്‍ലൈന്‍ സേവനം വഴിയുള്ള ഇടപാട് ആയതിനാല്‍ പണം കയ്യില്‍ കരുതേണ്ടതില്ല.

ഇലക്ട്രോണിക് ടോള്‍ കലക്ഷന്‍ സംവിധാനമായ ഫാസ്റ്റ്ടാഗിലൂടെ ടോള്‍ബൂത്തുകളിലെ തിരക്ക് ഒഴിവാക്കുകയും നിലവിലെ സാഹചര്യത്തിന്റെ അഞ്ചിരട്ടി വേഗത്തില്‍ വാഹനങ്ങള്‍ക്ക് ടോള്‍പ്ലാസ മറികടക്കാനാകും. ഇപ്പോള്‍ ഒരു വാഹനത്തിന് ടോള്‍ബൂത്ത് മറികടക്കാന്‍ 15 സെക്കന്‍ഡാണ് ദേശീയപാത അതോറിറ്റി നിര്‍ദേശിക്കുന്ന സമയം. പലപ്പോഴും ഇത് ദീര്‍ഘിക്കാറുമുണ്ട്. ഫാസ്റ്റ്ടാഗില്‍ ഇത് മൂന്ന് സെക്കന്‍ഡ് സമയമായി ചുരുങ്ങും. കടന്നുപോകുന്ന വാഹനങ്ങളില്‍ പതിച്ചിരിക്കുന്ന ഫാസ്റ്റ്ടാഗ് ചിപ്പ് റേഡിയോ ഫ്രീക്കന്‍സി വഴി തിരിച്ചറിഞ്ഞ് അക്കൗണ്ടില്‍നിന്ന് ടോള്‍ തുക അടയ്ക്കുന്നതിനാല്‍ ഉപയോക്താവിനും ടോള്‍പ്ലാസ അധികൃതര്‍ക്കും ജോലി കുറയുകയും ചെയ്യും.

നിലവില്‍ ഒരു ടോള്‍ ബൂത്തിലൂടെ ഒരു മണിക്കൂറില്‍ 240 വാഹനങ്ങള്‍ വരെ കടന്നുപോകാനാണ് ശേഷിയുള്ളത്. ഇത് 1200 വാഹനങ്ങള്‍ക്ക് കടന്നുപോകാവുന്ന ശേഷിയിലേക്ക് ഓരോ ടോള്‍ബൂത്തും ഉയരുമെന്നതാണ് തിരക്ക് ഇല്ലാതാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

രാജ്യത്തെ എല്ലാ ടോള്‍പ്ലാസകളിലും ഉപയോഗിക്കാവുന്ന വാഹനങ്ങളില്‍ പതിപ്പിക്കുന്ന ഫാസ്റ്റ്ടാഗ് ടോള്‍പ്ലാസകളില്‍നിന്നും മുന്‍നിര ബാങ്കുകളില്‍നിന്നും ചെറിയ തുക നല്‍കി വാങ്ങാന്‍ സാധിക്കും. ഇതിന്റെ ഭാഗമായി അഞ്ചുവര്‍ഷം കാലാവധിയുള്ള ഫാസ്റ്റ്ടാഗ് അക്കൗണ്ട് ലഭിക്കും.100 രൂപ മുതല്‍ ഒരു ലക്ഷം വരെ ഈ അക്കൗണ്ടില്‍ നിക്ഷേപിക്കാം. ഓണ്‍ലൈന്‍ ബാങ്കിങ് വഴിയും ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയും അക്കൗണ്ടിലേക്ക് പണമടയ്ക്കാം.

What's Your Reaction?

like

dislike

love

funny

angry

sad

wow