പെട്രോളിന്റെയും ഡീസലിന്റെയും ഇന്ധന നികുതി കുറച്ച് 22 സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും
കേന്ദ്ര സർക്കാർ (Union government) പെട്രോളിനും (Petrol) ഡീസലിനും (Diesel) ലിറ്ററിന് യഥാക്രമം 5 രൂപയും 10 രൂപയും എക്സൈസ് തീരുവ (Excise Duty) കുറച്ചതിന് പിന്നാലെ, 22 സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും വിൽപ്പന നികുതി/വാറ്റ് (VAT) നിരക്കുകൾ കുറച്ചു. പെട്രോളിന് 8.70 രൂപവരെയും ഡീസലിന് 9.52 രൂപ വരെയും നികുതിയിളവ് വരുത്തിയിട്ടുണ്ട്.
കേന്ദ്ര സർക്കാർ പെട്രോളിനും ഡീസലിനും ലിറ്ററിന് യഥാക്രമം 5 രൂപയും 10 രൂപയും എക്സൈസ് തീരുവ കുറച്ചതിന് പിന്നാലെ, 22 സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും വിൽപ്പന നികുതി/വാറ്റ്നിരക്കുകൾ കുറച്ചു. പെട്രോളിന് 8.70 രൂപവരെയും ഡീസലിന് 9.52 രൂപ വരെയും നികുതിയിളവ് വരുത്തിയിട്ടുണ്ട്.
കേന്ദ്രം നികുതി കുറച്ചതിന് പിന്നാലെ സ്വന്തം നിലയ്ക്ക് വിൽപന നികുതി/ വാറ്റ് നിരക്കുകളിൽ ഏറ്റവും വലിയ കുറവ് വരുത്തിയത് ലഡാക്കാണ്. നികുതി കുറവായതിനാൽ ചെറിയ മാറ്റം വന്നത് ഉത്തരാഖണ്ഡിലാണ്. പെട്രോളിന്റെ കാര്യത്തിൽ ഉത്തരാഖണ്ഡിൽ 0.81 രൂപയുടെ കുറവ് വരുത്തിയപ്പോൾ ന്ദ്ര ഭരണ പ്രദേശമായ ലഡാക്കിൽ 7.66 രൂപയുടെ വരെ കുറവാണ് വരുത്തിയത്.
കർണാടക, പുതുച്ചേരി, മിസോറാം, അരുണാചൽ പ്രദേശ്, മണിപ്പൂർ, നാഗാലാൻഡ്, ത്രിപുര, അസം, സിക്കിം, ബിഹാർ, മധ്യപ്രദേശ്, ഗോവ, ഗുജറാത്ത്, ദാദ്ര & നഗർ ഹവേലി, ദാമൻ & ദിയു, ചണ്ഡീഗഡ്, ഹരിയാന, ഹിമാചൽ പ്രദേശ്, ജമ്മു & കശ്മീർ, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ലഡാക്ക്. എന്നിവരാണ് അധിക വാറ്റ് ആനുകൂല്യങ്ങൾ കുറച്ച സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും.
വിൽപന നികുതി/ വാറ്റ് നിരക്കുകൾ കുറച്ച സംസ്ഥാനങ്ങൾ/ കേന്ദ്ര ഭരണ പ്രദേശങ്ങൾ
No. | സംസ്ഥാനം/ കേന്ദ്ര ഭരണ പ്രദേശം | ഡീസലിന് കുറച്ച നികുതി | ഡീസലിന് ആകെ കുറഞ്ഞത് | പെട്രോളിന് കുറച്ച നികുതി | പെട്രോളിന് ആകെ കുറഞ്ഞത് |
1 | കർണാടക | 7.02 രൂപ | 19.49 രൂപ | 7.06 രൂപ | 13.35 രൂപ |
2 | പുതുച്ചേരി | 7 രൂപ | 19.98 രൂപ | 7 രൂപ | 12.85 രൂപ |
3 | മിസോറം | 6.82 രൂപ | 18.34 രൂപ | 6.80 രൂപ | 12.62 രൂപ |
4 | അരുണാചൽപ്രദേശ് | 4.11 രൂപ | 15.43 രൂപ | 4.46 രൂപ | 10.06 രൂപ |
5 | മണിപ്പൂർ | 3.26 രൂപ | 15.13 രൂപ | 5.45 രൂപ | 11.59 രൂപ |
6 | നാഗാലാൻഡ് | 5.11 രൂപ | 16.91 രൂപ | 5.54 രൂപ | 11.42 രൂപ |
7 | ത്രിപുര | 4.95 രൂപ | 17.02 രൂപ | 6.10 രൂപ | 12.10 രൂപ |
8 | അസം | 5.11 രൂപ | 17.07 രൂപ | 5.34 രൂപ | 11.52 രൂപ |
9 | സിക്കിം | 7 രൂപ | 18.55 രൂപ | 7.10 രൂപ | 12.90 രൂപ |
10 | ബിഹാർ | 2.01 രൂപ | 13.98 രൂപ | 2.02 രൂപ | 7.89 രൂപ |
11 | മധ്യപ്രദേശ് | 4.53 രൂപ | 17.03 രൂപ | 5.33 രൂപ | 11.60 രൂപ |
12 | ഗോവ | 4.38 രൂപ | 16.81 രൂപ | 5.47 രൂപ | 11.42 രൂപ |
13 | ഗുജറാത്ത് | 4.32 രൂപ | 17 രൂപ | 5.65 രൂപ | 11.53 രൂപ |
14 | ദാദ്ര നഗർ ഹവേലി | 4.99 രൂപ | 17.30 രൂപ | 6 രൂപ | 11.70 രൂപ |
15 | ദാമൻ ദിയു | 4.98 രൂപ | 17.30 രൂപ | 5.98 രൂപ | 11.68 രൂപ |
16 | ചണ്ഡിഗഡ് | 5.56 രൂപ | 17.26 രൂപ | 5.89 രൂപ | 11.71 രൂപ |
17 | ഹരിയാന | 0.31 രൂപ | 12.10 രൂപ | 5.78 രൂപ | 11.67 രൂപ |
18 | ഹിമാചൽ പ്രദേശ് | 5.86 രൂപ | 17.33 രൂപ | 5.89 രൂപ | 11.71 രൂപ |
19 | ജമ്മു കശ്മീർ | 7.02 രൂപ | 18.69 രൂപ | 7.06 രൂപ | 12.83 രൂപ |
20 | ഉത്തരാഖണ്ഡ് | 0 രൂപ | 11.82 രൂപ | 0.81 രൂപ | 6.64 രൂപ |
21 | ഉത്തർപ്രദേശ് | 0.29 രൂപ | 12.11 രൂപ | 5.77 രൂപ | 11.68 രൂപ |
22 | ലഡാക്ക് | 7.94 രൂപ | 19.61 രൂപ | 7.66 രൂപ | 13.43 രൂപ |
What's Your Reaction?