ജോജുവിന്റെ വാഹനം തകർത്തത് കോൺഗ്രസ് പ്രവർത്തകൻ തന്നെ; ജോസഫ് കുറ്റം സമ്മതിച്ചതായി പോലീസ്
നടൻ ജോജു ജോർജിന്റെ (Joju George) വാഹനം തകർത്തത് കോൺഗ്രസ് (Congress) പ്രവർത്തകർ തന്നെ. ജോസഫ് കുറ്റം സമ്മതിച്ചതായി പോലീസ് (Kerala police) അറിയിച്ചു. വാഹനത്തിന്റെ ഗ്ലാസ് തകർത്തത് കോൺഗ്രസ് പ്രവർത്തകനല്ല എന്നായിരുന്നു കോൺഗ്രസ് നേതൃത്വം വ്യക്തമാക്കിയിരുന്നത്. ഇന്ധനവില വർദ്ധനവിനെതിരെ (Petrol Price Hike) എറണാകുളം ഡിസിസിയുടെ നേതൃത്വത്തിൽ ദേശീയപാത ഉപരോധിക്കുന്നതിനിടെ ആയിരുന്നു ജോജു ജോർജിന്റെ കാറിന്റെ ഗ്ലാസ് തകർത്തത്. വാഹനത്തിലെ പുറകിലത്തെ ഗ്ലാസ് ആണ് പൊട്ടിച്ചത്. കല്ലുകൊണ്ട് ഇടിച്ചു പൊട്ടിക്കുക ആയിരുന്നുവെന്ന് ജോസഫ് പോലീസിനോട് പറഞ്ഞു. ഗ്ലാസ് കൊണ്ട് ജോസഫിന്റെ കൈയ്ക്ക് മുറിവേൽക്കുകയും ചെയ്തിരുന്നു.
നടൻ ജോജു ജോർജിന്റെ (Joju George) വാഹനം തകർത്തത് കോൺഗ്രസ് പ്രവർത്തകർ തന്നെ. ജോസഫ് കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. വാഹനത്തിന്റെ ഗ്ലാസ് തകർത്തത് കോൺഗ്രസ് പ്രവർത്തകനല്ല എന്നായിരുന്നു കോൺഗ്രസ് നേതൃത്വം വ്യക്തമാക്കിയിരുന്നത്. ഇന്ധനവില വർദ്ധനവിനെതിരെ എറണാകുളം ഡിസിസിയുടെ നേതൃത്വത്തിൽ ദേശീയപാത ഉപരോധിക്കുന്നതിനിടെ ആയിരുന്നു ജോജു ജോർജിന്റെ കാറിന്റെ ഗ്ലാസ് തകർത്തത്. വാഹനത്തിലെ പുറകിലത്തെ ഗ്ലാസ് ആണ് പൊട്ടിച്ചത്. കല്ലുകൊണ്ട് ഇടിച്ചു പൊട്ടിക്കുക ആയിരുന്നുവെന്ന് ജോസഫ് പോലീസിനോട് പറഞ്ഞു. ഗ്ലാസ് കൊണ്ട് ജോസഫിന്റെ കൈയ്ക്ക് മുറിവേൽക്കുകയും ചെയ്തിരുന്നു.
ജോജുവിന്റെ കാറിൽ ഉണ്ടായിരുന്ന രക്തക്കറ ജോസഫിന്റെതാണെന്നും പരിശോധനയിൽ വ്യക്തമായി. ഫോറൻസിക് പരിശോധനയിൽ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ജോസഫിനെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. അല്പസമയത്തിനകം കോടതിയിൽ ഹാജരാക്കും.
പ്രതികളുടെ വീട്ടിൽ ഇന്നലെ പോലീസ് പരിശോധന നടത്തിയിരുന്നു. എന്നാൽ ഇവർ ഇവിടെ ഉണ്ടായിരുന്നില്ല. മൊബൈൽ ഫോണുകളും സ്വിച്ച് ഓഫ് ചെയ്യപ്പെട്ട നിലയിലാണെന്നും പോലീസ് പറയുന്നു. എന്നാൽ അന്വേഷണവുമായി സഹകരിക്കും എന്നാണ് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കുന്നത്. ജോജുവിന്റെ വാഹനം തകർത്ത സംഭവത്തിൽ എട്ട് പേരെയാണ് പോലീസ് പ്രതി ചേർത്തിരുന്നത്. ഒരാളെ മാത്രമേ അറസ്റ്റ് ചെയ്യാൻ പോലീസിന് ഇതുവരെ സാധിച്ചിട്ടുള്ളു. കേസിൽ കൂടുതൽ അറസ്റ്റ് വൈകാതെ ഉണ്ടാകുമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്
നടൻ ജോജുവിന്റെ വാഹനം ആക്രമിച്ച കേസിൽ തിരക്കഥാകൃത്ത് എ കെ സാജന്റെ മൊഴി പോലീസ് എടുത്തിരുന്നു. മരട് പോലീസ് സ്റ്റേഷനിൽ സാജൻ ഹാജരാകുക ആയിരുന്നു. വാഹനം ആക്രമിക്കുന്ന സമയത്ത് ജോജുവിന്റെ ഒപ്പം സാജൻ ആണ് ഉണ്ടായിരുന്നത്. ജോജുവിനെ തടഞ്ഞ കോൺഗ്രസ് പ്രവർത്തകരാണ് വാഹനത്തിന്റെ ഗ്ലാസ് ഇടിച്ച് പൊട്ടിച്ചതെന്ന് സാജൻ പോലീസിനോടു പറഞ്ഞു. വാഹനത്തിന് ആറു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു എന്നായിരുന്നു പോലീസിന്റെ റിപ്പോർട്ട്.
പോലീസ് ഏകപക്ഷീയമായി പെരുമാറുന്നുവെന്നും കോൺഗ്രസ് നേതാക്കൾ വിമർശനം ഉന്നയിക്കുന്നുണ്ട്. ജോജു അപമര്യാദയായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി മഹിളാ കോൺഗ്രസ് പ്രവർത്തകർ നൽകിയ പരാതിയിൽ ഇതുവരെ കേസെടുത്തിട്ടില്ല. പ്രാഥമിക അന്വേഷണത്തിൽ തെളിവു ലഭിച്ചിട്ടില്ല എന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
ദേശീയപാത ഉപരോധിച്ച സംഭവത്തിൽ 15 കോൺഗ്രസ് നേതാക്കൾക്കെതിരെ കേസ് എടുത്തിട്ടുണ്ട്. ഡിസിസി പ്രസിഡണ്ട് മുഹമ്മദ് റിയാസ് ആണ് ഈ കേസിലെ ഒന്നാംപ്രതി. കെപിസിസി വൈസ് പ്രസിഡന്റ് വി പി സജീന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ്, വി ജെ പൗലോസ്, ടോണി ചമ്മിണി, ദീപ്തി മേരി വർഗീസ് എന്നിവരും ഈ കേസിൽ പ്രതികളാണ്, കണ്ടാലറിയാവുന്ന 50 പേർക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. അന്യായമായ സംഘംചേരൽ, റോഡ് തടയൽ തുടങ്ങിയ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
What's Your Reaction?