എയര്‍ ഇന്ത്യ പ്രതിവാര ആഭ്യന്തര വിമാന സര്‍വീസുകള്‍ 9 ശതമാനം കുറച്ചു
2021-ലെ ശൈത്യകാല വിമാന ഷെഡ്യൂള്‍ സംബന്ധിച്ച് ഡിജിസിഎ(DGCA) പുതിയ പ്രസ്താവന പുറത്തിറക്കി. ഈ വര്‍ഷത്തെ ശൈത്യകാലത്ത് എയര്‍ ഇന്ത്യയുടെ ആഭ്യന്തര വിമാന സര്‍വീസുകള്‍ കുറച്ചിട്ടുണ്ട്. 2019 വര്‍ഷത്തെ അപേക്ഷിച്ച് എയര്‍(Air India )ഇന്ത്യയുടെ പ്രതിവാര ആഭ്യന്തര വിമാന സര്‍വീസുകള്‍ 9% കുറവായിരിക്കുമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (DGCA - Directorate General of Civil Aviation) അറിയിച്ചു.
2021-ലെ ശൈത്യകാല വിമാന ഷെഡ്യൂള്‍ സംബന്ധിച്ച് ഡിജിസിഎ(DGCA) പുതിയ പ്രസ്താവന പുറത്തിറക്കി. ഈ വര്‍ഷത്തെ ശൈത്യകാലത്ത് എയര്‍ ഇന്ത്യയുടെ ആഭ്യന്തര വിമാന സര്‍വീസുകള്‍ കുറച്ചിട്ടുണ്ട്. 2019 വര്‍ഷത്തെ അപേക്ഷിച്ച് എയര്‍ ഇന്ത്യയുടെ പ്രതിവാര ആഭ്യന്തര വിമാന സര്‍വീസുകള്‍ 9% കുറവായിരിക്കുമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു.
ഇന്ത്യന്‍ എയര്‍ലൈനുകള്‍ കോവിഡ് 19 പകര്‍ച്ചവ്യാധിയ്ക്ക് മുമ്പുള്ള നിലയേക്കാള്‍ 4.38% കുറവ് ഫ്ളൈറ്റുകള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുമെന്ന് വ്യാഴാഴ്ച കേന്ദ്രം പ്രഖ്യാപിച്ചിരുന്നു.
22,287 വിമാനങ്ങള്‍ക്കാണ് ഡിജിസിഎ അനുമതി നല്‍കിയിരിക്കുന്നത്. രാജ്യത്തെ ''108 വിമാനത്താവളങ്ങളിലേക്കും പുറത്തേക്കും ആഴ്ചയില്‍ 22,287 വിമാന സേവനങ്ങള്‍ എന്ന നിലയിലാണ് തീരുമാനമെടുത്തിരിക്കുന്നത്,'' ഡിസിജിഎ പ്രസ്താവനയില്‍ പറഞ്ഞു. എയര്‍ ഇന്ത്യ ആഴ്ചയില്‍ 2,053 ആഭ്യന്തര വിമാന സര്‍വീസുകള്‍ നടത്തും. ഷെഡ്യൂളിന് കീഴില്‍ ഏറ്റവും കൂടുതല്‍ വിമാനങ്ങള്‍ അനുവദിച്ചിരിക്കുന്നത് ഇന്‍ഡിഗോയ്ക്കാണ് (10,243), സ്പൈസ് ജെറ്റ് (2,995), ഗോ ഫസ്റ്റ് (2,290), വിസ്താര (1,675), എയര്‍ ഏഷ്യ (1,393) എന്നിങ്ങനെയാണ് കണക്കുകള്‍.
2019 ലെ ശീതകാല ഷെഡ്യൂളിന് അംഗീകാരം ലഭിച്ച 4,316 പ്രതിവാര ഫ്ളൈറ്റുകളെ അപേക്ഷിച്ച് സ്പൈസ് ജെറ്റിന് ഈ വര്‍ഷത്തെ ആഭ്യന്തര സര്‍വീസുകള്‍ 31 ശതമാനമാണ് കുറഞ്ഞിരിക്കുന്നത്. സ്പൈസ് ജെറ്റിന് 2,995 പ്രതിവാര ഫ്ളൈറ്റുകളാണ് അനുവദിച്ചിരിക്കുന്നത്. അതേസമയം, വിസ്താര ആഭ്യന്തര സര്‍വീസുകള്‍ 22% വര്‍ധിപ്പിച്ച് 1,675 പ്രതിവാര ഫ്ളൈറ്റുകള്‍ എന്ന നിലയിലെത്തി. 2019 ശൈത്യകാല ഷെഡ്യൂളില്‍ വിസ്താരയ്ക്ക് ഉണ്ടായിരുന്നത് 1,376 പ്രതിവാര ഫ്ലൈറ്റുകളായിരുന്നു. 2021ലെ ശൈത്യകാല ഷെഡ്യൂള്‍ അടുത്ത വര്‍ഷം (2022) മാര്‍ച്ച് 26 ന് അവസാനിക്കുമെന്നും റെഗുലേറ്റര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം ടാറ്റ സണ്‍സിന്റെ എയര്‍ ഏഷ്യ ഇന്ത്യയ്ക്ക് അന്താരാഷ്ട്ര വിമാന സര്‍വീസ് നടത്താനുള്ള അനുമതി ഉടന്‍ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. അതോടെ ടാറ്റ സണ്‍സ് വിദേശ സര്‍വീസുകള്‍ക്ക് അനുമതിയുള്ള നാല് എയര്‍ലൈനുകളുടെ ഉടമയായി മാറും. ടാറ്റാ സണ്‍സിന്റെ അനുബന്ധ കമ്പനിയായ ടാലസ്, എയര്‍ ഇന്ത്യയെയും എയര്‍ ഇന്ത്യ എക്സ്പ്രസിനെയും ഏറ്റെടുക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നതിനാല്‍ ഈ വാര്‍ത്തയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ട്.
എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും നിലിവില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നടത്തുന്നുണ്ട്. ടാറ്റാസണിന് ഭൂരിപക്ഷം ഓഹരികളുള്ള എയര്‍ ഏഷ്യ ഇന്ത്യയ്ക്ക് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നടത്തുന്നതിന് സുരക്ഷാ അനുമതി ലഭിച്ചതായി വ്യവസായ വൃത്തങ്ങളില്‍ നിന്ന് റിപ്പോര്‍ട്ടുകളുണ്ട്. എങ്കിലും, എയര്‍ലൈന്‍ അന്താരാഷ്ട്ര സര്‍വീസ് നടത്താന്‍ ആരംഭിക്കുന്നതിന് മുമ്പ് രാജ്യത്തെ വ്യോമയാന മന്ത്രാലയവുമായി ബന്ധപ്പെട്ട് നിരവധി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകേണ്ടതുണ്ട്.
ഈ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ രണ്ട് മുതല്‍ ആറ് മാസം വരെ സമയമെടുത്തേക്കാം എന്നാണ് വിവരം. എല്ലാ അനുമതികളും ലഭിച്ചാലും, കോവിഡ് പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ സമീപ ഭാവിയില്‍ വിദേശ സര്‍വീസുകള്‍ ആരംഭിക്കാന്‍ സാധ്യതയില്ലെന്നും വ്യവസായ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു
What's Your Reaction?