200 രൂപ കളിക്കാരനിൽനിന്ന‌് ഇന്ത്യൻ ടീമിലേക്ക‌്
നവ്‌ദീപ് സെയ്‌നി 2013 മുതലാണ് ലെതർ ബോളുകൊണ്ട‌് പന്തെറിയുന്നത്. ഹരിയാനയിലെ കർണാൽ തെരുവിലും സമീപത്തും ഒരു മത്സരത്തിന‌് 200 രൂപ പ്രതിഫലം വാങ്ങി ടെന്നീസ് ബോൾ ക്രിക്കറ്റ് കളിച്ചുനടന്ന ചെറുപ്പക്കാരൻ
നവ്‌ദീപ് സെയ്‌നി 2013 മുതലാണ് ലെതർ ബോളുകൊണ്ട‌് പന്തെറിയുന്നത്. ഹരിയാനയിലെ കർണാൽ തെരുവിലും സമീപത്തും ഒരു മത്സരത്തിന‌് 200 രൂപ പ്രതിഫലം വാങ്ങി ടെന്നീസ് ബോൾ ക്രിക്കറ്റ് കളിച്ചുനടന്ന ചെറുപ്പക്കാരൻ വെസ്റ്റിൻഡീസിനെതിരായ ഇന്ത്യൻ ടീമിന്റെ മുഖ്യബൗളർമാരിലൊരാളാണ്. ആഭ്യന്തര ക്രിക്കറ്റിലെ സ്ഥിരതയാർന്ന പ്രകടനമാണ‌് ഇരുപത്താറുകാരന‌് ഇന്ത്യൻ ടീമിൽ അവസരമൊരുക്കിയത‌്.
കർണാൽ പ്രീമിയർ ലീഗിൽ കണ്ണഞ്ചിപ്പിക്കും വേഗത്തിൽ പന്തെറിയുന്ന ഇരുപതുകാരനെ ആദ്യം കണ്ടെത്തുന്നത് ഡൽഹി മുൻ രഞ്ജി താരം സുമിത് നർവാളാണ്. മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീറിനെ സെയ്‌നിക്ക് പരിചയപ്പെടുത്തിയത് നർവാളാണ്. സെയ്‌നിയുടെ പ്രതിഭ തിരിച്ചറിഞ്ഞ ഗംഭീർ ആ ചെറുപ്പക്കാരന് ഒരു ജോടി ബൂട്ട്‌സ് സമ്മാനിച്ച് ഡൽഹി ടീമിന്റെ നെറ്റ്‌സിൽ പന്തെറിയാൻ ക്ഷണിച്ചു. ലെതർ പന്തിൽ സെയ്‌നി ഒരുങ്ങിയത് അവിടെ നിന്നായിരുന്നു. ഒടുവിൽ ഗംഭീറിന്റെ നിർബന്ധത്തിന് വഴങ്ങി ഡൽഹി സെലക്ടർമാർ സെയ്‌നിക്ക് രഞ്ജിയിൽ അവസരം നൽകി. 2013–-14 സീസണിൽ ഹരിയാനക്കാരൻ ഡൽഹിക്കായി അരങ്ങേറി.
2017–-18 സീസണിൽ രഞ്ജി വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമനായിരുന്നു. ഐപിഎലിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ‌്സിനായുള്ള മികവ് ഇന്ത്യൻ എ ടീമിൽ ഇടം നൽകി. ഒടുവിൽ ദേശീയ ടീമിലേക്കും.
What's Your Reaction?