ഇവര്‍ റിയല്‍ ഹീറോസ്; അവയവ ദാനത്തിന് തയ്യാറെന്ന് പ്രതിജ്ഞയെടുത്ത് ഡല്‍ഹി ഡെയര്‍ഡെവിള്‍സ് താരങ്ങളുടെ മഹത്തായ മാതൃക
ഇവര്‍ റിയല്‍ ഹീറോസ്; അവയവ ദാനത്തിന് തയ്യാറെന്ന് പ്രതിജ്ഞയെടുത്ത് ഡല്‍ഹി ഡെയര്‍ഡെവിള്‍സ് താരങ്ങളുടെ മഹത്തായ മാതൃക
ഡൽഹി : അവയവദാനത്തിന് തയ്യാറാണെന്ന് പ്രതിജ്ഞയെടുത്ത് കളിക്കളത്തിൽ മാത്രമല്ല ജീവിതത്തിലും യഥാർത്ഥ ഹീറോകളായി ഡൽഹി ഡെയർ ഡെവിൾസ് താരങ്ങൾ. ഐപിഎല്ലിലെ തുടർ തോൽവികൾക്ക് ഇടയിലും അവയവ ദാനത്തിന് സമ്മതമറിയിച്ച് മാതൃകയായിയിരിക്കുകയാണ് ഇവർ
ജീവകാരുണ്യപ്രവർത്തനങ്ങളിൽ മറ്റേത് ഐപിഎൽ ടീമിനേയും കവച്ചു വയ്ക്കുന്നതാണ് ഗൗതം ഗംഭീറിന്റെ കീഴിൽ അണി നിരക്കുന്ന ഈ യുവതാരങ്ങളുടെ തീരുമാനം. അവയവദാനം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഫോർട്ടിസ് ഹെൽത്ത കെയർ സംഘടിപ്പിച്ച സ്പിരിറ്റ് ഓഫ് ഗിവിംഗ് പരിപാടിയിൽ പങ്കെടുത്ത ഡൽഹി താരങ്ങൾ അവയവദാനത്തിന് സമ്മതമാണെന്ന് പ്രതിജ്ഞയെടുത്തത്.
ഇന്ത്യന് ക്രിക്കറ്റ് ടീം മുൻ ഓപ്പണറും ഡല്ഹിയുടെ മുൻ നായകനുമായ ഗൗതം ഗംഭീറടക്കമുള്ള താരങ്ങൾ അവയവദാനത്തിന് സമ്മതമാണെന്ന് അറിയിച്ചു. എല്ലാവരും അവയവദാനത്തിന് ഒരുങ്ങണമെന്നും ഗംഭീർ ആവശ്യപ്പെട്ടു.
'എല്ലാവരും അവയവദാനത്തിന് തയ്യാറാകണമെന്നാണ് എനിക്ക് പറയാനുള്ളത്. എന്റെ അവയവങ്ങൾ ദാനം ചെയ്യാമെന്ന് നേരത്തെ തന്നെ സമ്മതിച്ചിട്ടുള്ളതാണ്. മറ്റൊരാളുടെ ജീവൻ നിലനിർത്താൻ നമ്മുടെ ജീവിതം കൊണ്ട് കഴിയുമെന്നതിനേക്കാൾ വലിയ കാര്യം മറ്റൊന്നുമില്ല. എല്ലാവരും ഇതിന് തയ്യാറാകണം.'
ഡൽഹിയുടെ സൂപ്പര്താരങ്ങളായ മുഹമ്മദ് ഷമിയും പൃഥ്വി ഷായും അടക്കമുള്ളവർ അവയവദാനത്തിന് സമ്മതമാണെന്ന് അറിയിച്ചു. ഡൽഹിയുടെ ഒഫിഷ്യൽ പാര്ട്നറാണ് ഫോര്ട്ടിസ് ഹെല്ത്ത്കെയർ
ഐപിഎൽ പോയന്റ് പട്ടികയില് ഏറ്റവും അവസാനമാണ് ഡൽഹി ഡെയർ ഡെവിള്സിന്റെ ഇടം.
What's Your Reaction?