മേയര്‍ സ്ഥാനത്ത് നിന്നും സൗമിനിയെ മാറ്റണമെന്ന നിലപാടില്‍ ഉറച്ച് കോണ്‍ഗ്രസിലെ ഒരു വിഭാഗം; പാര്‍ടി രാജി ആവശ്യപ്പെട്ടിട്ടില്ലെന്ന് സൗമിനി ജെയിന്‍

രാജിവെയ്ക്കാന്‍ പാര്‍ടി തന്നോട് ആവശ്യപ്പെട്ടിട്ടില്ലെന്നും താന്‍ രാജി സന്നദ്ധത അറിയിച്ചിട്ടില്ലെന്നും സൗമിനി ജെയിന്‍ പറഞ്ഞു.കൊച്ചിയില്‍ വെള്ളക്കെട്ടുണ്ടായത് നഗരസഭയുടെ വീഴ്ചകൊണ്ടല്ലെന്നും മേയര്‍ പറഞ്ഞു. കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമായിട്ടാണ് കൊച്ചിയില്‍ വെള്ളക്കെട്ടുണ്ടായത്.

Oct 25, 2019 - 20:03
 0
മേയര്‍ സ്ഥാനത്ത് നിന്നും സൗമിനിയെ മാറ്റണമെന്ന നിലപാടില്‍ ഉറച്ച് കോണ്‍ഗ്രസിലെ ഒരു വിഭാഗം; പാര്‍ടി രാജി ആവശ്യപ്പെട്ടിട്ടില്ലെന്ന് സൗമിനി ജെയിന്‍

എറണാകുളം ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ ടി ജെ വിനോദിന്റെ ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞതിനെ തുടര്‍ന്ന് കൊച്ചി മേയര്‍ സൗമിനി ജെയിനെതിരെ കോണ്‍ഗ്രസില്‍ കലാപം ഉയര്‍ന്നതോടെ വിശദീകരണവുമായി മേയര്‍ രംഗത്ത്.രാജിവെയ്ക്കാന്‍ പാര്‍ടി തന്നോട് ആവശ്യപ്പെട്ടിട്ടില്ലെന്നും താന്‍ രാജി സന്നദ്ധത അറിയിച്ചിട്ടില്ലെന്നും സൗമിനി ജെയിന്‍ പറഞ്ഞു.കൊച്ചിയില്‍ വെള്ളക്കെട്ടുണ്ടായത് നഗരസഭയുടെ വീഴ്ചകൊണ്ടല്ലെന്നും മേയര്‍ പറഞ്ഞു. കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമായിട്ടാണ് കൊച്ചിയില്‍ വെള്ളക്കെട്ടുണ്ടായത്.ഇതിന് ആരാണ് ഉത്തരവാദിയെന്ന് പ്രത്യേകം പറയാന്‍ പറ്റില്ലെന്നും മേയര്‍ സൗമിനി ജെയിന്‍ പറഞ്ഞു.പാര്‍ടിയുടെ തീരുമാനം എന്താണെന്ന് വരട്ടെയെന്നും അതനുസരിച്ച് പ്രവര്‍ത്തിക്കുമെന്നും മേയര്‍ സൗമിനി ജെയിന്‍ പറഞ്ഞു.

ഹൈബി ഈഡന്‍ എംപിയും സൗമിനി ജെയിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നിരിന്നു. ഇക്കാര്യത്തില്‍ പാര്‍ടി ഉചിതമായ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷയെന്നും ഹൈബി ഈഡന്‍ പറഞ്ഞിരുന്നു.വിഷയം ചര്‍ച്ച ചെയ്യാന്‍ അടുത്ത ദിവസം കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളുടെ യോഗം കൊച്ചിയില്‍ ചേരുന്നുണ്ട്. നിലവില്‍ ടി ജെ വിനോദാണ് ഡെപ്യൂട്ടി മേയര്‍.വിനോദ് എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടതോടെ പുതിയ ഡെപ്യൂട്ടി മേയറെയും തിരഞ്ഞെടുക്കണ്ടേതുണ്ട്. ഇതിനൊപ്പം പുതിയ മേയറെയും തിരഞ്ഞെടുക്കണമെന്നാണ് ഐ ഗ്രൂപ്പിന്റെയും എ ഗ്രൂപ്പിലെ ഒരു വിഭാഗത്തിന്റെയും ആവശ്യo 
 

What's Your Reaction?

like

dislike

love

funny

angry

sad

wow