'തിരുവാതിര നടത്തിയ സമയവും ചില വരികളും പലരിലും വേദനയുണ്ടാക്കി'; ക്ഷമ ചോദിച്ച് സംഘാടക സമിതി
CPM തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന മെഗാ തിരുവാതിരയിൽ ക്ഷമ ചോദിച്ച് സംഘാടക സമിതി. സമ്മേളനത്തിന്റെ നന്ദി പ്രസംഗത്തിൽ സ്വാഗതസംഘം കൺവീനർ എസ് അജയനാണ് ക്ഷമ ചോദിച്ചത്.
CPM തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന മെഗാ തിരുവാതിരയിൽ ക്ഷമ ചോദിച്ച് സംഘാടക സമിതി. സമ്മേളനത്തിന്റെ നന്ദി പ്രസംഗത്തിൽ സ്വാഗതസംഘം കൺവീനർ എസ് അജയനാണ് ക്ഷമ ചോദിച്ചത്.
മെഗാ തിരുവാതിര നടത്തിയ സമയവും ചില വരികളും പലരിലും വേദനയുണ്ടാക്കി. ഇതിൽ ക്ഷമ ചോദിക്കുന്നതായി അജയൻ പറഞ്ഞു.
പാറശാലയില്‍ 14ന് തുടങ്ങുന്ന സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായാണ് മെഗാ തിരുവാതിര നടത്തിയത്. പാറശ്ശാല ഏര്യാ കമ്മിറ്റിയിലെ 501 സ്ത്രീകള്‍ ആണ് സമൂഹതിരുവാതിരയില്‍ പങ്കെടുത്തത്. കാഴ്ചക്കാരായി നിരവധി പേര്‍ എത്തിയിരുന്നു. സിപിഎമ്മിന്റെ പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബിയെ കൂടാതെ, ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, സി.കെ.ഹരീന്ദ്രന്‍ എംഎല്‍എ തുടങ്ങിയ നേതാക്കളും പരിപാടി കാണാനെത്തി. നിയന്ത്രണങ്ങള്‍ ലംഘിച്ച് ആളുകള്‍ കൂടിയിട്ടും പൊലീസ് ഇതൊന്നും കാണാതെ സുരക്ഷയൊരുക്കി.
സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളും പാര്‍ട്ടിയുടെ ചരിത്രവുമായിരുന്നു തിരുവാതിരകളിപ്പാട്ടിന്റെ പ്രമേയം. മുഖ്യമന്ത്രി പിണറായി വിജയനെ സ്തുതിച്ചുകൊണ്ടുള്ളതായിരുന്നു മെഗാ തിരുവാതിര ഗാനത്തിലെ വരികൾ.
അതേസമയം, തൃശ്ശൂരിലും സിപിഎമ്മിന്റെ മെഗാ തിരുവാതിര നടന്നു. തെക്കുംകര വെസ്റ്റ് ലോക്കൽ കമ്മിറ്റിയാണ് തിരുവാതിര സംഘടിപ്പിച്ചത്. ഊരക്കോട് അയ്യപ്പ ക്ഷേത്ര വളപ്പിൽ നടന്ന തിരുവാതിരയിൽ എൺപതിലേറെ പേർ പങ്കെടുത്തു. സി പി എം പ്രാദേശിക നേതാക്കളും സമീപത്ത് ഉണ്ടായിരുന്നു. മാസ്കും സാമൂഹിക അകലവും പാലിച്ചു കൊണ്ടാണ് പരിപാടി അവതരിപ്പിച്ചത് എന്ന് സംഘാടകരുടെ ന്യായീകരണം.
തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനെ സ്തുതിച്ചു കൊണ്ടുള്ള പാട്ടാണ് ആലപിച്ചിരുന്നത്. എന്നാൽ തൃശൂരിൽ തിരുവാതിര പാട്ട് തന്നെയായിരുന്നു. ഈ മാസം 21, 22, 23 തീയതികളിലാണ് ജില്ല സമ്മേളനം നടക്കുന്നത്.
What's Your Reaction?