ഖത്തർ ബലൂൺ ഫെസ്റ്റിവലിന് തുടക്കമായി
മൂന്നാമത് ഖത്തർ ബലൂൺ ഫെസ്റ്റിവലിന് തുടക്കം. ഈ മാസം 28 വരെ ദോഹ ഓൾഡ് പോർട്ടിലാണ് ഫെസ്റ്റിവൽ നടക്കുന്നത്. 50 കൂറ്റൻ ബലൂണുകളാണ് ഇത്തവണ ഫെസ്റ്റിവലിന് എത്തിയിരിക്കുന്നത്. ഇത്തവണയും ഖത്തർ ബലൂൺ ഫെസ്റ്റിവൽ വർണാഭമാണ്. വിവിധ നിറങ്ങളിലും ആകൃതിയിലും കൂറ്റൻ ബലൂണുകൾ ഖത്തറിന്റെ മാനത്ത് വിസ്മയം തീർക്കുന്നു. പത്തുദിവസം നീണ്ടുനിൽക്കുന്ന ഫെസ്റ്റിവൽ ഈ മാസം 28ന് സമാപിക്കും. ബലൂണിൽ പറക്കാൻ പൊതുജനങ്ങൾക്കും അവസരമുണ്ട്. 45 മിനുട്ട് നേരത്തിന് 499 റിയാലാണ് നിരക്ക്. ഖത്തർ ബലൂൺ ഫെസ്റ്റിവൽ […]
മൂന്നാമത് ഖത്തർ ബലൂൺ ഫെസ്റ്റിവലിന് തുടക്കം. ഈ മാസം 28 വരെ ദോഹ ഓൾഡ് പോർട്ടിലാണ് ഫെസ്റ്റിവൽ നടക്കുന്നത്. 50 കൂറ്റൻ ബലൂണുകളാണ് ഇത്തവണ ഫെസ്റ്റിവലിന് എത്തിയിരിക്കുന്നത്. ഇത്തവണയും ഖത്തർ ബലൂൺ ഫെസ്റ്റിവൽ വർണാഭമാണ്. വിവിധ നിറങ്ങളിലും ആകൃതിയിലും കൂറ്റൻ ബലൂണുകൾ ഖത്തറിന്റെ മാനത്ത് വിസ്മയം തീർക്കുന്നു. പത്തുദിവസം നീണ്ടുനിൽക്കുന്ന ഫെസ്റ്റിവൽ ഈ മാസം 28ന് സമാപിക്കും. ബലൂണിൽ പറക്കാൻ പൊതുജനങ്ങൾക്കും അവസരമുണ്ട്. 45 മിനുട്ട് നേരത്തിന് 499 റിയാലാണ് നിരക്ക്. ഖത്തർ ബലൂൺ ഫെസ്റ്റിവൽ ഡോട്‌കോം എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി ടിക്കറ്റ് ലഭിക്കും.
രാത്രികാലങ്ങളിൽ ബലൂൺ കാഴ്ചകൾക്കൊപ്പം മറ്റു കലാപരിപാടികളും ഭക്ഷണ കൗണ്ടറുകളുമൊക്കെയായി ആഘോഷം പൊടിപാടിക്കും. മ്യൂസിക് ബാൻഡുകൾ, ഡി.ജെകൾ, ഗായകർ എന്നിവരൊക്കെ ചേർന്ന് പത്തുദിവസവും പരിപാടികൾ ഒരുക്കിയിട്ടുണ്ട്. സ്‌ട്രോബറി, സൺ ഫ്‌ലവർ, പക്ഷി, ഹൃദയം തുടങ്ങി വിവിധ ആകൃതിയിലുള്ള കൂറ്റൻ ബലൂണുകളാണ് ഇത്തവണത്തെ പ്രത്യേകത
What's Your Reaction?