ചിറയിൻകീഴ് എംഎൽഎ രമ്യ ഹരിദാസിന്റെ പേഴ്സണൽ അസിസ്റ്റന്റ് രാജിവച്ചു. ഡപ്യൂട്ടേഷനിൽ എത്തിയ പി എ വിമൽ വിയാണ് രാജിവെച്ചത്. വ്യക്തിപരമായ ആവശ്യങ്ങളെ തുടർന്നാണ് രാജിയെന്നാണ് ഔദ്യോഗിക വിശദീകരണം. രാജിക്കത്ത് നിയമസഭ സെക്രട്ടറിക്ക് കൈമാറി.
വ്യക്തിപരമായ കാരണങ്ങളാൽ പിഎയായി തുടരനാവില്ലെന്നും തന്റെ ഡിപ്പാർട്ട്മെന്റിലേക്ക് തിരികെ പോവുകയാണെന്നും കാണിച്ചുകൊണ്ടാണ് രാജിക്കത്ത സമർപ്പിച്ചിരിക്കുന്നത്.
രമ്യ ഹരിദാസുമായുള്ള ഭിന്നതയുടെ കാരണങ്ങൾ സംഘടനയെ അറിയിച്ചതായി വിമൽ വ്യക്തമാക്കി. നിയമനം നടത്തി മൂന്ന് മാസത്തിന് ശേഷം രാജി. LSGD ഡിപ്പാർട്ട്മെന്റിൽ നിന്നായിരുന്നു ഡെപ്യൂട്ടേഷൻ. പ്രിൻസിപ്പൽ ഡയറക്ഷനിൽ സീനിയർ ക്ലർക്കായിരുന്നു വിമൽ. അവിടെ നിന്ന് സംഘടനാ നിർദേശപ്രകാരമാണ് രമ്യ ഹരിദാസിന്റെ പിഎയായി എത്തുന്നത്.