സ്ഥാനാര്‍ത്ഥികളില്‍ പുനരാലോചന ഉണ്ടാവില്ല; പിവി അന്‍വറിന്റെ ആവശ്യം തള്ളി കോണ്‍ഗ്രസ്

Oct 20, 2024 - 21:28
 0
സ്ഥാനാര്‍ത്ഥികളില്‍ പുനരാലോചന ഉണ്ടാവില്ല; പിവി അന്‍വറിന്റെ ആവശ്യം തള്ളി കോണ്‍ഗ്രസ്

ഉപതിരഞ്ഞെടുപ്പില്‍ ചേലക്കര മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കണമെന്ന പിവി അന്‍വറിന്റെ ആവശ്യം തള്ളി യുഡിഎഫ്. രമ്യ ഹരിദാസിനെ പിന്‍വലിക്കണമെന്നാണ് അന്‍വറിന്റെ ആവശ്യം. എന്നാല്‍ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കില്ലെന്ന് യുഡിഎഫ് അറിയിച്ചു. പാലക്കാടും ചേലക്കരയിലും പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥികള്‍ തന്നെ മത്സരിക്കുമെന്നും യുഡിഎഫ് അറിയിച്ചു.

അന്‍വറുമായി ചര്‍ച്ച തുടരുമെന്നും കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞു. പാലക്കാട് അന്‍വറിന്റെ ഡിഎംകെ സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് യുഡിഎഫിന് പിന്തുണ നല്‍കാമെന്ന് അന്‍വര്‍ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ചേലക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കണമെന്നായിരുന്നു അന്‍വര്‍ മുന്നോട്ടുവച്ച ആവശ്യം.

സ്ഥാനാര്‍ത്ഥികളില്‍ പുനരാലോചന ഉണ്ടാവില്ലെന്ന് അറിയിച്ച യുഡിഎഫ് അന്‍വര്‍ നിരുപാധികം പിന്തുണച്ചാല്‍ അത് സ്വീകരിക്കുമെന്നും വ്യക്തമാക്കി. പാലക്കാടും ചേലക്കരയും അന്‍വര്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് പാലക്കാട് ലഭിക്കുന്ന വോട്ടുകള്‍ ബിജെപിയുടെ വിജയത്തിന് കാരണമാകുമെന്ന വിലയിരുത്തലിലാണ് യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത്.

What's Your Reaction?

like

dislike

love

funny

angry

sad

wow