നിഫ്റ്റെം തഞ്ചാവൂരിൽ ഫുഡ് പ്രോസസിങ്ങിൽ ബി.ടെക്, എം.ടെക്, പിഎച്ച്.ഡി അവസരം
ഫുഡ് ടെക്നോളജി (Food Technology) പഠിക്കാൻ തഞ്ചാവൂരിലെ (Thanjavur) നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി എന്റർപ്രണർഷിപ് ആൻഡ് മാനേജ്മെന്റിൽ ( National Institute Of Food Technology Entrepreneurship And Management - NIFTEM) മികച്ച അവസരം. 2021-22 വർഷത്തെ ഇനി പറയുന്ന പ്രോഗ്രാമുകളിൽ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം.

ബി.ടെക്- ഫുഡ് ടെക്നോളജി
ജെ.ഇ.ഇ മെയിൻ 2021 ഓൾ ഇന്ത്യ റാങ്ക് പരിഗണിച്ച് 'ജോസ' വഴിയാണ് സെലക്ഷൻ. ഓപ്ഷൻ രജിസ്ട്രേഷൻ https://josaa.nic.inൽ ഷെഡ്യൂൾ പ്രകാരം നിശ്ചിത സമയപരിധിക്കുള്ളിൽ നടത്തണം. ഷെഡ്യൂളുകളും നടപടി ക്രമങ്ങളും ഉൾപ്പെടുത്തി പ്രവേശന വിജ്ഞാപനം www.iifpt.edu.inൽ ലഭ്യമാണ്.
എം.ടെക്-ഫുഡ് ടെക് (ഫുഡ് പ്രോസസ് എൻജിനീയറിങ്; ഫുഡ് പ്രോസസ് ടെക്നോളജി; ഫുഡ് സേഫ്റ്റി ആൻഡ് ക്വാളിറ്റി അഷ്വറൻസ്):
ബി.ടെക് മാർക്കും നിഫ്റ്റെം ഓൺലൈൻ എൻട്രൻസ് പരീക്ഷയുടെ റാങ്കും അടിസ്ഥാനമാക്കിയാണ് സെലക്ഷൻ. അപേക്ഷ ഓൺലൈനായി ഒക്ടോബർ 25 വരെ സമർപ്പിക്കാം.
പിഎച്ച്.ഡി-ഫുഡ് ടെക് (ഫുഡ് പ്രോസസിങ് എൻജിനീയറിങ്, ഫുഡ് പ്രോസസ് ടെക്നോളജി):
ഡിഗ്രി, പി.ജി മാർക്ക്, നിഫ്റ്റെം ഓൺലൈൻ എൻട്രൻസ് പരീക്ഷ, ഓൺലൈൻ ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. യോഗ്യത മാനദണ്ഡങ്ങൾ, അപേക്ഷസമർപ്പണത്തിനുള്ള നിർദേശങ്ങൾ ഉൾപ്പെടെ വിശദവിവരങ്ങൾ വിജ്ഞാപനത്തിൽ/പ്രോസ്പെക്ടസിൽ ലഭിക്കും. തമിഴ്നാട് അഗ്രികൾചറൽ യൂനിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്താണ് പ്രോഗ്രാമുകൾ നടത്തുന്നത്.
അക്കാദമിക് പ്രോഗ്രാമുകൾക്ക് അഖിലേന്ത്യ സാങ്കേതിക വിദ്യാഭ്യാസ കൗൺസിലിന്റെ അക്രഡിറ്റേഷനുമുണ്ട്. പിഎച്ച്.ഡി പ്രോഗ്രാമുകൾക്ക് ഡിസംബർ 15 വരെ അപേക്ഷ സ്വീകരിക്കും. പ്രവേശനസംബന്ധമായ അന്വേഷണങ്ങൾക്ക് admission@iifpt.edu.in എന്ന ഇ-മെയിലിലും ബന്ധപ്പെടാം
What's Your Reaction?