ഡി.ആര്‍.ഡി.ഒ അപ്രന്റീസ് നിയമനം: നവംബര്‍ 1 മുതല്‍ അപേക്ഷ സമര്‍പ്പിക്കാം

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റ് ഓര്‍ഗനൈസേഷനിലെ(DRDO) അപ്രന്റീസ് ഒഴിവുകളിലേക്ക് നവംബര്‍ 1 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ നിശ്ചിത സര്‍ട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റ് ചെയ്ത കോപ്പികള്‍, പ്രായം, വിദ്യാഭ്യാസ യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന രേഖകള്‍ എന്നിവ അപ്ലോഡ് ചെയ്തിക്കണം.

Oct 28, 2021 - 17:40
 0

യോഗ്യതാ പരീക്ഷയില്‍ ലഭിക്കുന്നമാക്കിന്റെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന മെറിറ്റ് ലിസ്റ്റ് അടിസ്ഥാനമാക്കി വീഡിയോ കോണ്‍ഫറന്‍സ് വഴി അഭിമുഖം നടത്തിയായിരിക്കും അന്തിമ പട്ടിക തയ്യാറാക്കുക. തിരഞ്ഞടുക്കപ്പെടുന്നവര്‍ക്ക് 12 മാസത്തെ ട്രെയിനിങ്ങാണ് ലഭിക്കുക.ബിഇ/ടെക്/ഡിപ്ലോമ/ഐഐടിയില്‍ പ്രൊഫഷണല്‍ ബിരുദമോ ബന്ധപ്പെട്ട മേഖലയില്‍ തത്തുല്യ ബിരുദമോ ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഡിആര്‍ഡിഒ അപ്രന്റീസ്ഷിപ്പ് റിക്രൂട്ട്‌മെന്റിന് അപേക്ഷിക്കാം.

ഡിആര്‍ഡിഒ അപ്രന്റീസ്ഷിപ്പ് റിക്രൂട്ട്‌മെന്റ്: അപേക്ഷിക്കേണ്ട വിധം

ഘട്ടം 1: DRDO അപ്രന്റീസ്ഷിപ്പ് റിക്രൂട്ട്മെന്റിന് അപേക്ഷിക്കാന്‍ വെബ്സൈറ്റായ  drdo.gov.in - ലേക്ക് പോകുക

ഘട്ടം 2:ഉദ്യോഗാര്‍ത്ഥികള്‍ ആവശ്യമായ വിശദാംശങ്ങള്‍ പൂരിപ്പിച്ച് പ്രായം, യോഗ്യത, ജാതി, ബിരുദ സര്‍ട്ടിഫിക്കറ്റുകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ അപ്ലോഡ് ചെയ്യുക

ഘട്ടം 3: ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ  ഓണ്‍ലൈന്‍ അപേക്ഷയുടെ  പകര്‍പ്പ് സൂക്ഷിക്കണം

What's Your Reaction?

like

dislike

love

funny

angry

sad

wow