'ഞങ്ങള്‍ക്കെതിരേ ഇവിടെ നന്നായി കളിച്ചവരില്‍ എനിക്കറിയാവുന്ന ഒരേയൊരാള്‍ സച്ചിന്‍ ടെണ്ടുൽക്കർ '; ഇന്ത്യന്‍ താരത്തെ പുകഴ്ത്തി ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം

Jan 1, 2024 - 21:23
 0
'ഞങ്ങള്‍ക്കെതിരേ ഇവിടെ നന്നായി കളിച്ചവരില്‍ എനിക്കറിയാവുന്ന ഒരേയൊരാള്‍ സച്ചിന്‍  ടെണ്ടുൽക്കർ '; ഇന്ത്യന്‍ താരത്തെ പുകഴ്ത്തി ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം

തങ്ങള്‍ക്കെതിരേ നാട്ടില്‍ ഏറ്റവും നന്നായി കളിച്ചിട്ടുള്ള ഒരേയൊരു ഇന്ത്യന്‍ ബാറ്റര്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുൽക്കറാണെന്ന് ദക്ഷിണാഫ്രിക്കന്‍ മുന്‍ ഇതിഹാസ ഫാസ്റ്റ് ബോളര്‍ അലന്‍ ഡൊണാള്‍ഡ്. മുന്നിലേക്കു കയറി കളിക്കുകയും ബോളുകള്‍ അതിശയിപ്പിക്കുന്ന തരത്തില്‍ സച്ചിന്‍ ഒഴിവാക്കുകയും ചെയ്തിരുന്നതായി ഡൊണാള്‍ഡ് നിരീക്ഷിച്ചു.

ഞങ്ങള്‍ക്കെതിരേ ഇവിടെ നന്നായി കളിച്ചവരില്‍ എനിക്കറിയാവുന്ന ഒരേയൊരാള്‍ സച്ചിന്‍ ടെണ്ടുല്‍ക്കറാണ്. മിഡില്‍ സ്റ്റംപില്‍ നിലയുറപ്പിച്ച് ബാറ്റ് ചെയ്യുന്നതിനു പകരം എപ്പോഴും ബാറ്റിംഗിനിടെ സച്ചിന്‍ മൂവ് ചെയ്യാറുണ്ടായിരുന്നു. അദ്ദേഹം മുന്നിലേക്കു കയറി കളിക്കുകയും ബോളുകള്‍ അതിശയിപ്പിക്കുന്ന തരത്തില്‍ ഒഴിവാക്കുകയും ചെയ്തിരുന്നു

ഇവിടെ നിങ്ങള്‍ ബോള്‍ ലീവ് ചെയ്യുകയാണെങ്കില്‍ റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ കഴിയും. ബോളര്‍മാര്‍ നിങ്ങളിലേക്കു വരികയും വിക്കറ്റിനു വേണ്ടി കൂടുതലായി ശ്രമിക്കുകയും ചെയ്യേണ്ടതുണ്ട്. ബോളര്‍മാര്‍ നിങ്ങളിലേക്കു വരികയാണെങ്കില്‍ സ്‌കോര്‍ ചെയ്യാനുള്ള അവസരങ്ങളും കൂടുതല്‍ മെച്ചപ്പെടും.

ഇതു വളരെ താല്‍പ്പര്യമുണര്‍ത്തുന്ന കാര്യമാണ്, ബാറ്റിംഗ് കൂടുതല്‍ കടുപ്പവുമാണ്. കേപ്ടൗണിലേതും വളരെ മികച്ച ടെസ്റ്റ് പിച്ചായിരിക്കും. വളരെ വേഗത്തില്‍ അതു ഫ്ളാറ്റായി തീരുകയും ചെയ്യും. അതുകൊണ്ടു തന്നെ നിങ്ങള്‍ക്കു വളരെ കഠിനമായി അധ്വാനിക്കേണ്ടതായി വരും- ഡൊണാള്‍ഡ് പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow