പാകിസ്താനും ഈജിപ്തിനും സൈനിക സഹായം നൽകുന്നത് പുനഃപരിശോധിക്കണം; അമേരിക്കയിലെ ആദ്യ മുസ്ലിം സെനറ്റർ

Nov 9, 2026 - 11:50
Nov 9, 2026 - 11:59
 0
പാകിസ്താനും ഈജിപ്തിനും സൈനിക സഹായം നൽകുന്നത് പുനഃപരിശോധിക്കണം; അമേരിക്കയിലെ ആദ്യ മുസ്ലിം സെനറ്റർ

അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കുന്ന രാജ്യങ്ങൾക്ക് യു.എസ് നൽകുന്ന സാമ്പത്തിക-സൈനിക സഹായങ്ങൾ പുനഃപരിശോധിക്കണമെന്ന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട യു.എസ് സെനറ്റർ അബ്ദുൽ എൽ സയ്യിദ്. അന്താരാഷ്ട്ര നിയമലംഘനം നടത്തുന്ന രാജ്യങ്ങൾക്കായി അമേരിക്കൻ ജനതയുടെ നികുതിപ്പണം ചെലവഴിക്കുന്നത് തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി മൈക്ക് റോജേഴ്‌സിനെ പരാജയപ്പെടുത്തി മിഷിഗണിൽ നിന്ന് യു.എസ് സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ മുസ്ലീം വംശജനായി ചരിത്രം കുറിച്ച നേതാവാണ് ഡെമോക്രാറ്റിക് പാർട്ടിയുടെ അബ്ദുൽ എൽ സയ്യിദ്. എബിസി ന്യൂസിന്(ABC News) നൽകിയ അഭിമുഖത്തിലാണ് അബ്ദുൽ എൽ സയ്യിദ് നിലപാട് വ്യക്തമാക്കിയത്.


'അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ അമേരിക്ക മുൻകൈ എടുക്കണം. ഇത് ഇസ്രായേലിന്റെ മാത്രം വിഷയമല്ല. എന്റെ കുടുംബം കുടിയേറിയ ഈജിപ്തിനോടും പാകിസ്താനോടും ജോർദാനോടും എനിക്ക് ഇതേ നിലപാടാണുള്ളത്. നമ്മുടെ പണം ഉപയോഗിച്ച് ഒരു രാജ്യം അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കുകയാണെങ്കിൽ, അത്തരം സഹായങ്ങൾ അവസാനിപ്പിക്കുകയാണ് ആദ്യം ചെയ്യേണ്ടത്.' അബ്ദുൽ എൽ സയ്യിദ് പറഞ്ഞു.

ഇസ്രായേലിന് പ്രതിവർഷം നൽകിവരുന്ന 4 ശതകോടി ഡോളറിന്റെ സൈനിക സഹായം അവസാനിപ്പിക്കുമെന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തെ സയ്യിദ് പിന്തുണച്ചു. ഇസ്രായേലിലേക്ക് ആയുധങ്ങൾ നൽകുന്നത് വംശഹത്യക്കും വർണ്ണവിവേചനത്തിനും വഴിവെക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാകിസ്താന സൈനിക-സാമ്പത്തിക സഹായങ്ങൾ നൽകുന്നതിനെതിരെയുള്ള അബ്ദുൽ എൽ സയ്യിദിന്റെ പ്രസ്താവന ഇന്ത്യ ഉയർത്തുന്ന നിലപാടുകളോട് ചേർന്നുനിൽക്കുന്നതാണ്. അന്താരാഷ്ട്ര തലത്തിൽ ലഭിക്കുന്ന ധനസഹായങ്ങൾ പാകിസ്താൻ അതിർത്തി കടന്നുള്ള ഭീകരവാദ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നുണ്ടെന്ന ശക്തമായ എതിർപ്പ് ഇന്ത്യ തുടർച്ചയായി ഉന്നയിക്കാറുണ്ട്.

ഐ.എം.എഫ് , വേൾഡ് ബാങ്ക് തുടങ്ങിയ അന്താരാഷ്ട്ര ഏജൻസികളിൽ നിന്ന് പാകിസ്താന ലഭിക്കുന്ന ധനസഹായത്തിൽ സാമ്പത്തിക കുറ്റകൃത്യങ്ങളും ഭീകരവാദ ഫണ്ടിംഗും തടയുന്നതിൽ പാകിസ്താന്റെ പരാജയം ചൂണ്ടിക്കാട്ടി ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow