മൂന്ന് പേർ കൊല്ലപ്പെട്ട നെടുമ്പാശ്ശേരി മിനി കൂപ്പര്‍ വാഹനാപകട ക്കേസിൽ സുഹൈല്‍ ഒഴികെയുള്ള മൂന്ന് പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം. സുഹൈല്‍ സജീവ് ഒഴികെയുള്ള മൂന്ന് പ്രതികള്‍ക്ക് ഇന്ന് തന്നെ ജാമ്യം നല്‍കും.സുഹൈല്‍ സജീവിന് പത്ത് ദിവസത്തിന് ശേഷം ജാമ്യം നല്‍കുമെന്നും ഹൈക്കോടതി.നാല് പ്രതികളുടെ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി തീരുമാനം. ഒക്ടോബർ 11-ന് രാത്രി കൊച്ചി വിമാനത്താവളത്തിന് സമീപം നെടുമ്പാശ്ശേരിയിൽ അമിതവേഗതയിൽ വന്ന മിനി കൂപ്പർ കാർ സ്കൂട്ടറിലിടിച്ച് മൂന്നുപേർ മരിച്ചിരുന്നു. കാറിൽ നാല് പേരാണ് ഉണ്ടായിരുന്നത്.
അപകടത്തിന് 5 സെക്കൻഡ് മുൻപ് കാറിന്റെ വേഗത മണിക്കൂറിൽ 162 കിലോമീറ്റർ ആയിരുന്നുവെന്നും, ഇടിക്കുമ്പോൾ വേഗത 144 കിലോമീറ്റർ ആയിരുന്നുവെന്നും കാറിന്റെ ഡാറ്റാ പരിശോധനയിൽ വ്യക്തമായി. 500 മീറ്റർ ദൂരം വെറും 11 സെക്കൻഡ് കൊണ്ടാണ് വാഹനം പിന്നിട്ടത്.