എയര്‍ ഇന്ത്യ- ബോയിംഗ് കരാര്‍ യുഎസില്‍ 10 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും, രാജ്യങ്ങൾ തമ്മിലുള്ള ബന്ധം വിശാലമാക്കും: ബൈഡന്‍
വാഷിംഗ്ടണ്‍: എയര്‍ ഇന്ത്യയും ബോയിംഗും തമ്മിലുള്ള കരാര്‍ ഒരു നാഴിക കല്ലാണെന്ന് വിശേഷിപ്പിച്ച യുഎസ് പ്രസിഡന്റ് ബൈഡന്‍ കരാര്‍ വഴി യുഎസിലെ 44 സംസ്ഥാനങ്ങളിലായി 10 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ അറിയിച്ചു. മോഡിക്കൊപ്പം ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധം കൂടുതല്‍ ആഴത്തിലാക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് ചൊവ്വാഴ്ച ബോയിംഗ്-എയര്‍ ഇന്ത്യ കരാര്‍ പ്രഖ്യാപിക്കുമ്പോള്‍ ബൈഡന്‍ പറഞ്ഞു. ബോയിംഗും എയര്‍ ഇന്ത്യയും ഒരു കരാറില്‍ എത്തിയെന്ന് വൈറ്റ് ഹൗസില്‍ നിന്നുള്ള അറിയിപ്പും വ്യക്തമാക്കി. 50 ബോയിംഗ് […]
വാഷിംഗ്ടണ്‍: എയര്‍ ഇന്ത്യയും ബോയിംഗും തമ്മിലുള്ള കരാര്‍ ഒരു നാഴിക കല്ലാണെന്ന് വിശേഷിപ്പിച്ച യുഎസ് പ്രസിഡന്റ് ബൈഡന്‍ കരാര്‍ വഴി യുഎസിലെ 44 സംസ്ഥാനങ്ങളിലായി 10 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ അറിയിച്ചു. മോഡിക്കൊപ്പം ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധം കൂടുതല്‍ ആഴത്തിലാക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് ചൊവ്വാഴ്ച ബോയിംഗ്-എയര്‍ ഇന്ത്യ കരാര്‍ പ്രഖ്യാപിക്കുമ്പോള്‍ ബൈഡന്‍ പറഞ്ഞു.
ബോയിംഗും എയര്‍ ഇന്ത്യയും ഒരു കരാറില്‍ എത്തിയെന്ന് വൈറ്റ് ഹൗസില്‍ നിന്നുള്ള അറിയിപ്പും വ്യക്തമാക്കി. 50 ബോയിംഗ് 737 മാക്സ്, 20 ബോയിംഗ് 787 എന്നിവയ്ക്കുള്ള ഉപഭോക്തൃ ഓപ്ഷനുകളും ഈ ഇടപാടില്‍ ഉള്‍പ്പെടും, ലിസ്റ്റ് വിലയില്‍ മൊത്തം 45.9 ബില്യണ്‍ ഡോളറിന് 290 വിമാനങ്ങളാണുള്ളത്. ‘നാഴിക കല്ലായി മാറുന്ന്’ കരാറിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ബൈഡന്‍ നരേന്ദ്രമോഡിയുമായി സംസാരിച്ചു.
ഈ വാങ്ങല്‍ 44 സംസ്ഥാനങ്ങളിലായി ഒരു ദശലക്ഷത്തിലധികം അമേരിക്കന്‍ ജോലികളെ പിന്തുണയ്ക്കുമെന്നും, ജോലികല്‍ക്കായി പലര്‍ക്കും നാല് വര്‍ഷത്തെ കോളേജ് ബിരുദം ആവശ്യമില്ലെന്നും, ബൈഡന്‍ പറഞ്ഞു.
ഡോളര്‍ മൂല്യത്തില്‍ ബോയിങ്ങിന്റെ എക്കാലത്തെയും വലിയ മൂന്നാമത്തെ വില്‍പ്പനയും വിമാനങ്ങളുടെ എണ്ണത്തില്‍ രണ്ടാമതുമാണ് എയര്‍ ഇന്ത്യ ഓര്‍ഡര്‍.
What's Your Reaction?