മിനിമം ചാര്‍ജ് കൂട്ടണം; നവംബര്‍ ഒന്‍പതു മുതല്‍ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്
സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍(Private Bus) നവംബര്‍ ഒന്‍പതു മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്(Indefinite Strike). ബസ് ഓണേഴ്‌സ് കോര്‍ഡിനേഷന്‍ കമ്മറ്റി ഗതാഗത മന്ത്രിക്ക് സമരത്തിന് നോട്ടീസ് നല്‍കി. മിനിമം ചാര്‍ജ് 12രൂപയാക്കണം എന്നതാണ് പ്രധാന ആവശ്യം.
സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ നവംബര്‍ ഒന്‍പതു മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക് . ബസ് ഓണേഴ്‌സ് കോര്‍ഡിനേഷന്‍ കമ്മറ്റി ഗതാഗത മന്ത്രിക്ക് സമരത്തിന് നോട്ടീസ് നല്‍കി. മിനിമം ചാര്‍ജ് 12രൂപയാക്കണം എന്നതാണ് പ്രധാന ആവശ്യം.
ഇന്ധനവില വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ യാത്രനിരക്ക് വര്‍ദ്ധപ്പിക്കണമെന്നാണ് സ്വകാര്യ ബസുടമകളുടെ ആവശ്യം. വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജ്ജ് 6 രൂപയാക്കണം, കി.മീ. 1 രൂപയായി വര്‍ദ്ധിപ്പിക്കണം, തുടര്‍ന്നുള്ള ചാര്‍ജ് യാത്ര നിരക്കിന്റെ 50 ശതമാനമാക്കണം എന്നിവയാണ് മറ്റ് ആവശ്യങ്ങള്‍.
കോവിഡ്‌സാഹചര്യം മാറുന്നത് വരെ വാഹന നികുതി ഒഴിവാക്കണമെന്നും ബസ്സുടമകളുടെ സംയുക്ത സമിതി ആവശ്യപെട്ടിട്ടുണ്ട്. ബസ്സുടമ സംയുക്ത സമിതിയാണ് സമരം പ്രഖ്യാപിച്ചത്.
What's Your Reaction?