പത്മശ്രീ ചെറുവയല്‍ രാമന്‍ അന്തരിച്ചു

Oct 15, 2026 - 13:20
 0
പത്മശ്രീ ചെറുവയല്‍ രാമന്‍ അന്തരിച്ചു

പത്മശ്രീ ചെറുവയല്‍ രാമന്‍ (74 വയസ്) അന്തരിച്ചു. പാരമ്പര്യ നെല്‍വിത്ത് സംരക്ഷകനായ അദ്ദേഹത്തെ 2023 റിപ്പബ്ലിക്ക് ദിനത്തില്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. 1952 ജൂണ്‍ ആറിനായിരുന്നു ജനനം. വയനാട് കമ്മന തലക്കര ചെറിയ രാമന്‍ എന്ന ചെറുവയല്‍ രാമന്‍ 45 ഇനം നെല്ല് കൃഷി ചെയ്ത് സംരക്ഷിക്കുന്നതിനൊപ്പം പരമ്പരാഗത പച്ചക്കറി ഇനങ്ങള്‍, ഔഷധ സസ്യങ്ങള്‍, വിവിധ വൃക്ഷങ്ങള്‍ എന്നിവയും സംരക്ഷിച്ചു വരുന്നുണ്ട്. 2011 ല്‍ ഹൈദരാബാദില്‍ നടന്ന ജൈവവൈവിധ്യ സംരക്ഷണ സമ്മേളനത്തില്‍ കേരളത്തിലെ കര്‍ഷകരെ പ്രതിനിധീകരിച്ച് പങ്കെടുത്തത് ചെറുവയല്‍ രാമനായിരുന്നു. നെല്ലച്ഛനായ ചെറുവയല്‍ രാമനില്‍ നിന്നും പരമ്പരാഗത കൃഷി രീതികള്‍ പഠിക്കാന്‍ വിദ്യാര്‍ത്ഥികള്‍, ഗവേഷകര്‍, കര്‍ഷകര്‍ എന്നിവര്‍ എത്താറുണ്ട്. ബഹുമതികള്‍- 2016-ല്‍ ജനിതക സംരക്ഷണ പുരസ്‌കാരം, 2016 ല്‍ ദേശീയ പ്ലാന്റ് ജീനോം സേവിയര്‍ അവാര്‍ഡ്, 2023 ല്‍ പത്മശ്രീ പുരസ്‌കാരം

What's Your Reaction?

like

dislike

love

funny

angry

sad

wow