തക്കാളിക്ക് 120 രൂപ, ഇഞ്ചിക്ക് 280; റോക്കറ്റ് വേഗത്തിൽ കുതിച്ച് പച്ചക്കറി വില

Jul 14, 2023 - 15:35
 0
തക്കാളിക്ക് 120 രൂപ, ഇഞ്ചിക്ക് 280; റോക്കറ്റ് വേഗത്തിൽ കുതിച്ച് പച്ചക്കറി വില

സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു. ഒരു മാസത്തിനുള്ളിൽ വലിയ വർദ്ധനയാണ് പച്ചക്കറി വിലയിൽ ഉണ്ടായിട്ടുള്ളത്. പൊതു വിപണിയിൽ മാത്രമല്ല, ഹോർട്ടി കോർപ്പിലും വിലയിൽ വലിയ കുറവില്ല.

ഒരു മാസം മുമ്പ് കിലോയ്ക്ക് 30 രൂപയുണ്ടായിരുന്ന തക്കാളിക്ക് ഇപ്പോൾ 120 രൂപയാണ് വില. എല്ലാത്തരം പച്ചക്കറികൾക്കും പൊള്ളുന്ന വിലയാണ് വിപണയിൽ. ഒരു മാസം ഈ പ്രതിസന്ധി തുടരുമെന്നാണ് മൊത്തക്കച്ചവടക്കാർ പറയുന്നത്. അന്യ സംസ്ഥാങ്ങളിലെ കനത്ത മഴയും കൃഷിനാശവുമാണ് വില വര്‍ധനയ്ക്ക് കാരണമായി പറയുന്നത്.

പല ഇനങ്ങൾക്കും കഴിഞ്ഞ മാസത്തേക്കാൾ ഇരട്ടിയോ അതിലധികമോ ആണ് ഇപ്പോഴത്തെ വില.

കഴിഞ്ഞ മാസം പച്ചക്കറി വില കിലോയ്ക്ക് ഈ മാസത്തെ വില ഹോർട്ടികോർപ്പിലെ വില.
തക്കാളി – 30 രൂപ തക്കാളി – 120 തക്കാളി – 116
ഇഞ്ചി – 100 രൂപ ഇഞ്ചി – 200- 280 രൂപ ഇഞ്ചി – 245
ബീൻസ് – 60 ബീൻസ് – 100 ബീൻസ് – 95
ക്യാരറ്റ് -40 ക്യാരറ്റ് -70 ക്യാരറ്റ് – 75
പയർ – 70
വെണ്ടയ്ക്ക- 20 വെണ്ടയ്ക്ക – 40 വെണ്ടയ്ക്ക – 49
പച്ചമുളക്- 50 പച്ചമുളക് – 80 പച്ചമുളക് – 95
ബീറ്റ്റൂട്ട്- 40 ബീറ്റ്റൂട്ട് – 50 ബീറ്റ് റൂട്ട് -49
  തൊണ്ടൻ മുളക് – 200 തൊണ്ടൻ മുളക് – 195

കൂടാതെ ഒരേ പച്ചക്കറിക്ക് ഒരേ മാർക്കറ്റിൽ പല വിലയും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഹോർട്ടികോർപ്പിലും വിലയിൽ വലിയ വ്യത്യാസമില്ല.

What's Your Reaction?

like

dislike

love

funny

angry

sad

wow