മുഖ്യമന്ത്രി രാജിവയ്ക്കില്ല; ഗൂഢാലോചനയില്‍ യുഡിഎഫിനും പങ്ക്, സര്‍ക്കാര്‍ അന്വേഷിക്കണമെന്ന് ഇ.പി ജയരാജന്‍
മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കുന്ന പ്രശ്നമില്ലെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍. സ്വപ്നയുടെ ആരോപണങ്ങള്‍ക്ക് പിന്നിലെ ഗൂഢാലോചന സര്‍ക്കാര്‍ അന്വേഷിക്കണം. ഗൂഢാലോചനയില്‍ യു.ഡി.എഫിനും പങ്കുണ്ടെന്ന് ഇ.പി.ജയരാജന്‍ ആരോപിച്ചു. പിന്നില്‍ പ്രവര്‍ത്തിച്ചതാരെന്ന് പുറത്തുവന്ന ഫോണ്‍ സംഭാഷണം തെളിയിക്കുന്നു. പി.സി.ജോര്‍ജിന് സര്‍ക്കാരിനോട് വിദ്വേഷമുണ്ടാകാം. മാധ്യമങ്ങള്‍ ഇത്തരം ആരോപണങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്നും ഇ.പി.ജയരാജന്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടപ്പോള്‍ തന്നെ ഗൂഢാലോചനയില്‍ പ്രതിപക്ഷത്തിനുള്ള പങ്ക് ബോധ്യമായി. ജയിലില്‍ കിടന്നപ്പോഴും പല ഏജന്‍സികള്‍ ചോദ്യംചെയ്തപ്പോഴും ഇത്തരം വെളിപാടുകള്‍ ആരും നടത്തിയില്ല. ഇപ്പോഴത്തെ ആരോപണങ്ങള്‍ക്ക് പിന്നില്‍ ചില ശക്തികള്‍ പ്രവര്‍ത്തിക്കുന്നു. കോണ്‍ഗ്രസ് കത്തിക്കേണ്ടത് മുഖ്യമന്ത്രിയുടെ കോലമല്ല മറിച്ച് സോണിയാ ഗാന്ധിയുടെ കോലമാണെന്നും ജയരാജന്‍ പറഞ്ഞു. ഏതെങ്കിലും ആളുകള്‍ എന്തെങ്കിലും വിളിച്ചുപറഞ്ഞാല്‍ തകര്‍ന്ന് പോകുന്നതല്ല ഇടത് മുന്നണിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
What's Your Reaction?