ഗൗതം അദാനി ലോകത്തിലെ മൂന്നാമത്തെ സമ്പന്നനായത് വന്‍ തട്ടിപ്പുകള്‍ നടത്തിക്കൊണ്ട്, ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച വിവരങ്ങള്‍ പുറത്തുവിട്ടു, അദാനിയുടെ ഓഹരികളില്‍ വന്‍ ഇടിവ്

ഗൗതം അദാനി ലോകത്തെ മൂന്നാമത്തെ ധനികനായി വളര്‍ന്നത് വന്‍ തട്ടിപ്പുവഴിയെന്ന് സാമ്പത്തിക തട്ടിപ്പുകളെക്കുറിച്ച് ഗവേഷണം നടത്തുന്ന ലോക പ്രശസ്ത സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് . കഴിഞ്ഞ രണ്ടുവര്‍ഷം കൊണ്ടു നടത്തിയ പഠനത്തിലാണ് അദാനിഗ്രൂപ്പ് ചെയ്തുവന്ന് പറയുന്ന വന്‍ തട്ടിപ്പുകളെക്കുറിച്ച് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് വിവരങ്ങള്‍ പുറത്ത് വിട്ടത്. നഗ്‌നമായ അക്കൗണ്ടിങ് തട്ടിപ്പും സ്റ്റോക്ക് തിരിമറിയും കള്ളപ്പണം വെളുപ്പിക്കലും പതിറ്റാണ്ടുകളായി നടത്തി വരുന്ന സ്ഥാപനം’ എന്നാണ് ഹിന്‍ഡന്‍ബര്‍ഗ് അദാനി ഗ്രൂപ്പിനെ വിശേഷിപ്പിക്കുന്നത്. Gautam Adani World's 3rd Richest In Big Frauds, Hindenburg Research Releases Data, Adani Shares Fall

Jan 27, 2023 - 00:13
Jan 27, 2023 - 01:46
 0
ഗൗതം അദാനി ലോകത്തിലെ മൂന്നാമത്തെ സമ്പന്നനായത് വന്‍ തട്ടിപ്പുകള്‍ നടത്തിക്കൊണ്ട്, ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച വിവരങ്ങള്‍ പുറത്തുവിട്ടു, അദാനിയുടെ ഓഹരികളില്‍ വന്‍ ഇടിവ്

ഗൗതം അദാനി ലോകത്തെ മൂന്നാമത്തെ ധനികനായി വളര്‍ന്നത് വന്‍ തട്ടിപ്പുവഴിയെന്ന് സാമ്പത്തിക തട്ടിപ്പുകളെക്കുറിച്ച് ഗവേഷണം നടത്തുന്ന ലോക പ്രശസ്ത സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് . കഴിഞ്ഞ രണ്ടുവര്‍ഷം കൊണ്ടു നടത്തിയ പഠനത്തിലാണ് അദാനിഗ്രൂപ്പ് ചെയ്തുവന്ന് പറയുന്ന വന്‍ തട്ടിപ്പുകളെക്കുറിച്ച് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് വിവരങ്ങള്‍ പുറത്ത് വിട്ടത്.

നഗ്‌നമായ അക്കൗണ്ടിങ് തട്ടിപ്പും സ്റ്റോക്ക് തിരിമറിയും കള്ളപ്പണം വെളുപ്പിക്കലും പതിറ്റാണ്ടുകളായി നടത്തി വരുന്ന സ്ഥാപനം’ എന്നാണ് ഹിന്‍ഡന്‍ബര്‍ഗ് അദാനി ഗ്രൂപ്പിനെ വിശേഷിപ്പിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍, ഫണ്ട് മോഷണം, അഴിമതി എന്നിവയില്‍ ഏതാണ്ട് നാല് കേസുകളില്‍ സര്‍ക്കാര്‍ അദാനി ഗ്രൂപ്പിനതിരെ അന്വേഷണം നടത്തിയിരുന്നു. മൗറീഷ്യസ്, യുഎഇ, കരീബിയന്‍ ദ്വീപുകള്‍ തുടങ്ങിയവയില്‍ തങ്ങളുടെ കള്ളപ്പണം ശേഖരിച്ചു വക്കാന്‍ അദാനി കുടുംബം ഷെല്‍ കമ്പനികള്‍ ഉണ്ടാക്കിയെന്നും ഹിന്‍ഡന്‍ ബര്‍ഗ് റിസര്‍ച്ചിന്റെ കണ്ടെത്തലില്‍ പറയുന്നു.

ഗൗതം അദാനിയുടെ ഇളയ സഹോദരന്‍ രാജേഷ് അദാനി 2004-2005 കാലഘട്ടത്തില്‍ വന്‍ തോതില്‍ ഡിയമണ്ട് ഇന്ത്യയിലേക്ക് ഇറുക്കമതി ചെയ്തിരുന്നു. ഇതില്‍ വന്‍ നികുതി വെട്ടിപ്പ് കണ്ടെത്തിയതിനെ തുടര്‍ന്ന് ഡി ആര്‍ ഐ രണ്ട് തവണ അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു. നികുതി വെട്ടിപ്പിനായി ഏതാണ്ട് 38 ഷെല്‍ കമ്പനികളാണ് മൗറിഷ്യസിലും മറ്റുമായി ഗൗതം അദാനിയുടെ മറ്റൊരു സഹോദരന്‍ വിനോദ് അദാനി തുടങ്ങിയിരിക്കുന്നതെന്നും ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് കണ്ടെത്തിയിട്ടുണ്ട്

റിപ്പോര്‍ട്ട് പുറത്തു വന്നതോടെ അദാനി കമ്പനികളുടെ ഓഹരികള്‍ ഇടിഞ്ഞു. അദാനി പോര്‍ട്ട്‌സിനു 2.5% തകര്‍ച്ചയാണ് ചൊവാഴ്ച ഉണ്ടായത്. അദാനി അടുത്തിടെ വാങ്ങിയ എ സി സി, അംബുജ സിമന്റ്‌സ് എന്നിവയുടെ ഓഹരികളും കൂപ്പുകുത്തി. കോടികളാണ് ഇതിലൂടെ ഗ്രൂപ്പിന് ന്ഷ്ടം

What's Your Reaction?

like

dislike

love

funny

angry

sad

wow