മൃഗസംരക്ഷണ മേഖലയിലെ മികച്ച കർഷകർക്കുള്ള സംസ്ഥാന, ജില്ലാതല പുരസ്കാരങ്ങൾക്ക്
ഒക്ടോബർ 22 വരെ അപേക്ഷിക്കാം. സംസ്ഥാനതലത്തിൽ ഒരു ലക്ഷം രൂപ സമ്മാനമുള്ള മികച്ച ക്ഷീരകർഷകൻ, വാണിജ്യാടിസ്ഥാനത്തിൽ ഏറ്റവും മികച്ച ഡയറി ഫാം, മികച്ച സമ്മിശ്ര കർഷകൻ പുരസ്കാരങ്ങളും 50,000 രൂപ സമ്മാനമുള്ള മികച്ച പൌൾട്രി കർഷകൻ, മികച്ച യുവകർഷകൻ, മികച്ച വനിതാ കർഷക/സംരഭക പുരസ്കാരങ്ങളും നൽകും. ജില്ലാതലത്തിൽ 20,000 രൂപ സമ്മാനമുള്ള മികച്ച ക്ഷീരകർഷകൻ, 10,000 രൂപ സമ്മാനമുള്ള സമ്മിശ്ര കർഷകൻ പുരസ്കാരങ്ങളും നൽകും. വിശദവിവരങ്ങളും അപേക്ഷാ ഫോമും മൃഗസംരക്ഷണ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലും സർക്കാർ മൃഗാശുപത്രികളിലും ലഭിക്കും