രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ; നടപടി സെക്രട്ടേറിയറ്റ് മാർച്ച് അക്രമക്കേസിൽ
സംസ്ഥാന യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹൂൽ മാങ്കൂട്ടത്തിൽ അറസ്റ്റിലായി. സെക്രട്ടേറിയറ്റ് മാർച്ച് അക്രമക്കേസിലാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം കന്‍റോൺമെന്‍റ് പോലീസാണ് പത്തനംതിട്ടയിലെത്തി അറസ്റ്റ് ചെയ്തത്. മൂന്ന് കേസുകളാണ് സെക്രട്ടേറിയറ്റ് മാർച്ചുമായി ബന്ധപ്പെട്ട് പൊലീസ് രജിസ്റ്റർ ചെയ്തത്. ഈ മൂന്ന് കേസുകളിലും രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയാണ്. പ്രതിപക്ഷനേതാവ് വി ഡി സതീശൻ കേസിൽ ഒന്നാം പ്രതിയാണ്.
പത്തനംതിട്ടയിലെ വീട്ടിൽ എത്തിയാണ് രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തത്. നേരത്തെ കേസിൽ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകർ 50000 രൂപ കെട്ടിവെച്ചാണ് ജാമ്യത്തിലിറങ്ങിയത്.
അതേസമയം യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജരേഖ നിർമിച്ച സംഭവത്തിലും രാഹുൽ മാങ്കൂട്ടത്തിലിനെതിരെ അന്വേഷണം നടക്കുന്നുണ്ട്. ഈ കേസ് ക്രൈംബ്രാഞ്ചിന് കൈവിടാനിരിക്കെയാണ് സെക്രട്ടേറിയറ്റ് മാർച്ച് അതിക്രമക്കേസിൽ രാഹുലിനെ അറസ്റ്റ് ചെയ്തത്. വ്യാജരേഖ കേസിൽ നേരത്തെ അറസ്റ്റിലായത് രാഹുൽ മാങ്കൂട്ടത്തിലുമായി അടുപ്പമുള്ളവരായിരുന്നു.
What's Your Reaction?